മുലായത്തിന്റെവാക്കുകളോട് യോഗിക്കാനാവില്ല: രാഹുല്‍ ഗാന്ധി

മോദിയ്ക്ക് സ്തുതിപാടിയ മുലായം സിങിനെതിരെ രാഹുല്‍ ഗാന്ധി

മുലായത്തിന്റെവാക്കുകളോട് യോഗിക്കാനാവില്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മോദിയ്ക്ക് സ്തുതിപാടിയ മുലായം സിങിനെതിരെ രാഹുല്‍ ഗാന്ധി. ദേശീയ രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ മുലായം സിങ് യാദവിനോട് ആദരവുണ്ട്. എന്നാല്‍ മോദിയെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളോട് യോജിക്കുന്നില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. യു.പി.എ ചെയര്‍പേഴ്‌സന്‍ കൂടിയായ സോണിയ ഗാന്ധി തൊട്ടടുത്ത കസേരയില്‍ ഇരിക്കുമ്പോഴായിരുന്നു മുലായത്തിന്റെ പരാമര്‍ശം.

പ്രതിപക്ഷ നിരയില്‍നിന്നുയര്‍ന്ന കൂട്ടച്ചിരിക്കൊപ്പം ഡെസ്‌കിലടിച്ചാണ് മുലായത്തിന്റെ പ്രസ്താവനയെ മോദി എതിരേറ്റത്. പിന്നീട് അവസാന സമ്മേളനത്തിലെ അവസാന പ്രസംഗത്തിന് എഴുന്നേറ്റ മോദി മുലായത്തിന് നന്ദിപറഞ്ഞും കളംപിടിച്ചു. ഇനിയും കൂടുതല്‍ ചെയ്യാനുണ്ട്. അതിന് മുലായം സിങ് ജി അദ്ദേഹത്തിന്റെ അനുഗ്രഹം എനിക്കു നല്‍കി. അതിന് അദ്ദേഹത്തോടു ഞാന്‍ നന്ദിയുള്ളവനാണെന്ന് മോദി പറഞ്ഞു.

അതേസമയം, മുലായത്തിന്റെ പ്രസ്താവന തമാശ മാത്രമായി തള്ളിക്കളയുകയാണ് സമാജ്വാദി പാര്‍ട്ടി നേതൃത്വം. ഏതു സാഹചര്യത്തിലാണ് മുലായം ഈ പ്രസ്താവന നടത്തിയതെന്ന് അറിയില്ലെന്ന് സമാജ്വാദി പാര്‍ട്ടി നേതാവ് രവിദാസ് മെഹ്രോത്ര വ്യക്തമാക്കി.

Read More >>