നിങ്ങൾ എന്നെ അതിശയിപ്പിക്കുന്നു, ഇപ്പോൾ മാത്രമല്ല എപ്പോഴും കൂടെയുണ്ടാകും: രാഹുൽ

ഭാവിയെ കുറിച്ചു പരിഭ്രാന്തരാകുകയോ വിഷമിക്കുകയോ ചെയ്യണ്ടതില്ലെന്നും നാടിന്റെ പുനർനിർമ്മാണത്തിനും സുസ്ഥിര വികസനത്തിനും ഒന്നിച്ചു പ്രവർത്തിക്കാമെന്നും രാഹുൽ കൂട്ടിച്ചേർത്തു

നിങ്ങൾ എന്നെ അതിശയിപ്പിക്കുന്നു, ഇപ്പോൾ മാത്രമല്ല എപ്പോഴും കൂടെയുണ്ടാകും: രാഹുൽ

ദുരന്ത മുഖത്തും വയനാട്ടിലെ ജനങ്ങളുടെ ശുഭാപ്തി വിശ്വാസം തന്നെ അതിശയിപ്പിക്കുന്നു എന്ന് രാഹുൽ ഗാന്ധി. ഇപ്പോൾ മാത്രമല്ല എപ്പോഴും കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിലെ സന്ദർശന ശേഷം ട്വിറ്ററിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

"ഇവിടെ വരുമ്പോൾ ഞാൻ വിചാരിച്ചത് നിങ്ങൾ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ടിരിക്കുകയായിരിക്കും എന്നാണ് എന്നാൽ നിങ്ങളുടെ ശുഭാപ്തി വിശ്വാസം എന്നെ അതിശയിപ്പിക്കുന്നു" - രാഹുൽ കുറിച്ചു.

"ഇത് ഒരു രാഷ്ട്രീയ പാർട്ടിയുടെ ദുരന്തമല്ല മറിച്ചു ഒരു സംസ്ഥാനത്തിനും ഈ നിയോജകമണ്ഡലത്തിലെ ജനങ്ങൾക്കും ഉണ്ടായ ദുരന്തമാണ്. വയനാട്ടിലെ ജനങ്ങളെ സഹായിക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. മീനങ്ങാടിയിലുള്ള ദുരിതാശ്വാസ ക്യാമ്പുകളിലെ സന്ദർശനവേളയിൽ വയനാട്ടിലെ ജനങ്ങളുടെ ക്രിയാത്മക മനോഭാവം എന്നെ അത്ഭുതപ്പെടുത്തി. ഇത്രയും വലിയ നഷ്ടമുണ്ടായിട്ടും അവർ ഇപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. പരസ്പരം സഹായിച്ചുകൊണ്ട് പ്രളയത്തെ അവർ ഒന്നിച്ചു നേരിടുകയാണ്" - അദ്ദേഹം പറഞ്ഞു.

ഭാവിയെ കുറിച്ചു പരിഭ്രാന്തരാകുകയോ വിഷമിക്കുകയോ ചെയ്യണ്ടതില്ലെന്നും നാടിന്റെ പുനർനിർമ്മാണത്തിനും സുസ്ഥിര വികസനത്തിനും ഒന്നിച്ചു പ്രവർത്തിക്കാമെന്നും രാഹുൽ കൂട്ടിച്ചേർത്തു

Read More >>