വയനാട്ടിലേക്ക് വീണ്ടും രാഹുലിന്റെ കരുതല്‍; ആയിരം ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസറും 25000 മാസ്‌കും വിതരണം ചെയ്യും

നേരത്തെ, കോവിഡ് 19ന്റെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന തെര്‍മല്‍ സ്‌കാനറുകള്‍ രാഹുല്‍ മണ്ഡലത്തില്‍ വിതരണം ചെയ്തിരുന്നു

വയനാട്ടിലേക്ക് വീണ്ടും രാഹുലിന്റെ കരുതല്‍; ആയിരം ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസറും 25000 മാസ്‌കും വിതരണം ചെയ്യും

വയനാട്: തന്റെ ലോക്‌സഭാ മണ്ഡലമായ വയനാട്ടില്‍ ആയിരം ലിറ്റര്‍ ഹാന്‍ഡ് സാനിറ്റൈസറും ഇരുപത്തി അയ്യായിരം മാസ്‌കുകളും നല്‍കി കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സാധനങ്ങള്‍ രാഹുല്‍ഗാന്ധിയുടെ മുക്കത്തെ ഓഫീസിലെത്തിച്ചു. ഇവ വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വിതരണം ചെയ്യും.

നേരത്തെ, കോവിഡ് 19ന്റെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന 50 തെര്‍മല്‍ സ്‌കാനറുകള്‍ രാഹുല്‍ മണ്ഡലത്തില്‍ വിതരണം ചെയ്തിരുന്നു. 30 എണ്ണം വയനാട്ടിലും 10 സ്‌കാനറുകള്‍ വീതം കോഴിക്കോട്, മലപ്പുറം ജില്ലകളിലുമാണ് വിതരണം ചെയ്തത്.

കൊറോണ വൈറസിനെതിരെ രണ്ടു മാസം മുമ്പു തന്നെ മുന്‍കരുതല്‍ ആവശ്യപ്പെട്ട നേതാവാണ് രാഹുല്‍ഗാന്ധി. വരാനിരിക്കുന്നത് വന്‍വിപത്താണെന്നും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ അതു തകിടം മറിക്കുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ 'ഇത് ഒഴിവാക്കാമായിരുന്നു, ഒരുങ്ങാന്‍ നമുക്കു മുമ്പില്‍ ധാരാളം സമയമുണ്ടായിരുന്നു' എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.

Next Story
Read More >>