തെരുവു പശുക്കളെ ഏറ്റെടുക്കുന്നവരെ ആദരിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍

തെരുവു പശുക്കളെ ഏറ്റെടുത്തു സംരക്ഷിക്കുന്ന കരുണയുള്ള ജനങ്ങളെ റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്രദിനത്തിലും സർക്കാരിനു വേണ്ടി ജില്ലാ കളക്ടർ ആദരിക്കണമെന്നു ഉത്തരവിൽ പറയുന്നു. 2018 ഡിസംബർ 28നാണ് ഉത്തരവിറക്കിയത്. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണിത്.

തെരുവു പശുക്കളെ ഏറ്റെടുക്കുന്നവരെ ആദരിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പൂർ: തെരുവു പശുക്കളെ ഏറ്റെടുക്കുന്നവരെ റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര ദിനത്തിലും രാജസ്ഥാൻ സർക്കാർ ആദരിക്കും. പശുക്കളുടെ ക്ഷേമത്തിനു വേണ്ടിയുള്ള ഗോപാലൻ ഡയറക്ടറേറ്റിൽ നിന്നും ജില്ലാ കളക്ടർമാർക്ക് ലഭിച്ച ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്.

തെരുവു പശുക്കളെ ഏറ്റെടുത്തു സംരക്ഷിക്കുന്ന കരുണയുള്ള ജനങ്ങളെ റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്രദിനത്തിലും സർക്കാരിനു വേണ്ടി ജില്ലാ കളക്ടർ ആദരിക്കണമെന്നു ഉത്തരവിൽ പറയുന്നു. 2018 ഡിസംബർ 28നാണ് ഉത്തരവിറക്കിയത്. കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണിത്.

കഴിഞ്ഞ ബി.ജെ.പി സർക്കാരിന്റെ കീഴിലാണ് ഇന്ത്യലെ ആദ്യത്തെ 'പശു മന്ത്രി ' ഉണ്ടായത്. ഓട്ടരാം ദേവസിയായിരുന്നു അദ്യത്തെ മന്ത്രി. നിലവിൽ പ്രമോദ് ബയ്യയാണ് 'പശു മന്ത്രി'.

തെരുവു പശുക്കളെ ഏറ്റെടുക്കുന്നത് പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് പുതിയ പദ്ധതി. പശുക്കളെ ഏറ്റെടുത്ത് വീട്ടിൽ കൊണ്ടു പോയി വളർത്തേണ്ടവർക്ക് അതു ചെയ്യാം. അതിനു സാധിക്കാത്തവർക്ക് അടുത്തുള്ള ഗോശാലകൾ നിശ്ചയിക്കുന്ന പണം നൽകാം. ഇങ്ങനെ പണമടക്കുന്നവർക്ക് ഏതു സമയം വേണമെങ്കിലും അവിടെ ചെന്നു പശുക്കളെ കാണുകയും പരിപാലിക്കുകയും ചെയ്യാമെന്നു ഉത്തരവിൽ പറയുന്നു. പശുക്കളെ 'ദത്തെടുക്കാനുള്ള' അപേക്ഷ ജില്ലാ കളക്ടർക്കൊ മൃഗസംരക്ഷണ വിഭാഗം ജോയിന്റ് ഡയറക്ടർക്കോ ആണു സമർപ്പിക്കേണ്ടത്. ദത്തെടുക്കപ്പെട്ട പശുക്കൾക്ക് പ്രത്യേകം ടാഗുകൾ നൽകും.

Read More >>