ജസ്‌ല-ഫിറോസ് വിവാദത്തില്‍ രമ്യ ഹരിദാസ്; വനിതാ കമ്മിഷന്‍ പിരിച്ചുവിട്ടു കൂടേ?

കെ.എസ്.യു മുന്‍ നേതാവ് ജസ്‌ല മാട്‌ശ്ശേരിക്കെതിരെ അധിക്ഷേപാര്‍ഹമായ പരാമര്‍ശം നടത്തിയതിനാണ് ഫിറോസിനെതിരെ കമ്മിഷന്‍ കേസെടുത്തിരുന്നത്.

ജസ്‌ല-ഫിറോസ് വിവാദത്തില്‍ രമ്യ ഹരിദാസ്; വനിതാ കമ്മിഷന്‍ പിരിച്ചുവിട്ടു കൂടേ?

പാലക്കാട്: വനിതാ കമ്മിഷനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്. സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെ സ്വമേധയാ കേസെടുത്തതിന് പിന്നാലെയാണ് കമ്മിഷനെതിരെയുള്ള രമ്യയുടെ വിമര്‍ശം.

കെ.എസ്.യു മുന്‍ നേതാവ് ജസ്‌ല മാട്‌ശ്ശേരിക്കെതിരെ അധിക്ഷേപാര്‍ഹമായ പരാമര്‍ശം നടത്തിയതിനാണ് ഫിറോസിനെതിരെ കമ്മിഷന്‍ കേസെടുത്തിരുന്നത്.

വനിതാ കമ്മിഷന്‍ എല്‍.ഡി.എഫിന്റെ ഭാഗമാണെന്ന് എം.പി ആരോപിച്ചു. ജി.സുധാകരന് എതിരായ ഷാനിമോള്‍ ഉസ്മാന്റെ പരാതിയില്‍ കമ്മിഷന്‍ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

നേരത്തെ, തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ രമ്യയ്‌ക്കെതിരെ അസഭ്യ പ്രയോഗം നടത്തിയിരുന്നു. ഇതില്‍ കമ്മിഷന്‍ സ്വീകരിച്ച നിലപാടിനെതിരെ വന്‍ വിമര്‍ശനമാണ് ഉണ്ടായിരുന്നത്.

'സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെ കണ്ട് പിന്നെ ഓടിയത് പി.കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാകില്ല' എന്നായിരുന്നു വിജയരാഘവന്‍ പറഞ്ഞിരുന്നു.

എ.വിജയരാഘവന് ജാഗ്രതക്കുറവുണ്ടായി എന്നു മാത്രമാണ് അന്ന് വനിതാ കമ്മിഷന്‍ പറഞ്ഞിരുന്നത്.

എ.വിജയരാഘവനും ജി. സുധാകരനും അസഹിഷ്ണുതയാണെന്നും ആലത്തൂരിലെ പോലെ അരൂരിലും സ്ത്രീകള്‍ എല്‍.ഡി.എഫിന് മറുപടി നല്‍കുമെന്നും അവര്‍ പറഞ്ഞു.

Read More >>