ഏഴു ബാങ്കുകൾക്ക് ആര്‍ബിഐ പിഴ

അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ആന്ധ്രാ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയ്ക്കാണ് പിഴചുമിത്തിയത്.

ഏഴു ബാങ്കുകൾക്ക് ആര്‍ബിഐ പിഴ

മുംബൈ: റിസർവ് ബാങ്ക് ഏഴു ബാങ്കുകൾക്ക് പിഴ ചുമത്തി. അലഹാബാദ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയ്ക്ക് 1.50 കോടി വീതവും ആന്ധ്രാ ബാങ്കിന് ഒരുകോടിയുമാണ് പിഴ. തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാതിരിക്കൽ, അക്കൗണ്ട് വിവരങ്ങൾ കൃത്യമല്ലാത്തതും റിസർവ് ബാങ്ക് നിർദ്ദേശങ്ങൾ പാലിക്കാത്തതുമാണ് ബാങ്കുകൾക്ക് പിഴ ചുമത്താൻ കാരണം.

റിസർവ് ബാങ്കിന്റെ നോ യുവർ കസ്റ്റമർ നിർദ്ദേശത്തിൽ വീഴ്ച വരുത്തിയതിന് എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയ്ക്ക് 20ലക്ഷം വീതം പിഴ ചുമത്തി. ബാങ്കിങ് റെഗുലേഷൻസ് ആക്ട് 1949 പ്രകാരം ഏഴ് ബാങ്കുകൾക്ക് പിഴ ചുമത്തിയതായി റിസർവ് ബാങ്ക് കുറിപ്പിൽ അറിയിച്ചു.

Read More >>