#RevokeDrKafeel ട്വിറ്റര്‍ ക്യാമ്പയിന്‍ തുടങ്ങി

മാര്‍ച്ച് 15ന് സസ്‌പെന്‍ഡ് ചെയ്തിട്ട് 18മാസം പൂര്‍ത്തിയായ സാഹചര്യത്തില്‍ കഫീല്‍ഖാന്‍ തന്നെയാണ് സഹായം അഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയതത്.

#RevokeDrKafeel  ട്വിറ്റര്‍ ക്യാമ്പയിന്‍ തുടങ്ങി

പതിനെട്ടുമാസമായി തുടരുന്ന ഡോ. കഫീല്‍ഖാന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്റര്‍ ക്യാമ്പയില്‍ ആരംഭിച്ചു. മാര്‍ച്ച് 15ന് സസ്‌പെന്‍ഡ് ചെയ്തിട്ട് 18മാസം പൂര്‍ത്തിയായ സാഹചര്യത്തില്‍ കഫീല്‍ഖാന്‍ തന്നെയാണ് സഹായം അഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയതത്.

ഉത്തര്‍പ്രദേശിലെ ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളേജിലെ കൂട്ട ശിശുമരണവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി വെറുതെവിട്ടിട്ടും ഡോ. കഫീല്‍ഖാനോടുള്ള നടപടി സര്‍ക്കാര്‍ അവസാനിപ്പിച്ചിട്ടില്ല. ഓക്‌സിജന്‍ ലഭിക്കാത്തതുമൂലം 70 കുട്ടികളാണ് ബിആര്‍ഡി ആശുപത്രിയില്‍ കൊല്ലപ്പെട്ടത്. ദുരന്തം നടക്കുമ്പോള്‍ ആശുപത്രിയില്‍ നോഡല്‍ ഓഫീസറായിരുന്നു ഡോ. കഫീല്‍ഖാന്‍. തുടര്‍ന്ന് കേസില്‍ എട്ടുമാസം കഫീല്‍ഖാന്‍ ജയിലില്‍ കഴിയേണ്ടി വന്നു.

ഓക്‌സിജന്‍ വാങ്ങിയ വകയില്‍ കമ്പനിക്ക് വന്‍ തുക കൊടുക്കാനുണ്ടെന്നു കാണിച്ച് ഡോ. കഫീല്‍ഖാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നിരന്തരം കത്തയച്ചിട്ടും സര്‍ക്കാര്‍ നടപടിയെടുത്തില്ല. തനിക്കെതിരെ തെളിവൊന്നുമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതായി കഫീല്‍ഖാന്‍ പറഞ്ഞു. സംഭവത്തില്‍ യഥാര്‍ഥ കുറ്റവാളികളാരാണെന്ന് താന്‍ നേരത്തെ പുറത്തുവിട്ട കത്തില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.


Read More >>