- Sun Feb 17 2019 03:16:44 GMT+0530 (IST)
- E Paper
Download App

- Sun Feb 17 2019 03:16:44 GMT+0530 (IST)
- E Paper
Download App
- .
- .
- .
- .
- .
ഉത്തര്‍പ്രദേശിലെ ആദ്യ ദൗത്യത്തിന് മുമ്പ് ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര പ്രിയങ്കാ ഗാന്ധിയ്ക്കായി കുറിച്ച വികാര നിര്‍ഭരമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു
സ്നേഹപൂര്‍വ്വം വദ്ര; പ്രിയങ്കാ ഗാന്ധിയ്ക്ക് വികാര നിര്‍ഭരമായ കുറിപ്പുമായി ഭര്‍ത്താവ്
ഉത്തര്‍പ്രദേശിലെ ആദ്യ ദൗത്യത്തിന് മുമ്പ് ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര പ്രിയങ്കാ ഗാന്ധിയ്ക്കായി കുറിച്ച വികാര നിര്‍ഭരമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. അഭിനന്ദനങ്ങള്‍ പി, എന്നാരംഭിക്കുന്ന കുറിപ്പിലാണ് ഭാര്യക്ക് വാദ്ര ഭാര്യയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നത്.
'അഭിനന്ദനങ്ങള്‍ പി, ഇന്ത്യയിലെയും പ്രത്യേകിച്ച ഉത്തര്‍പ്രദേശിലെയും ജനങ്ങളെ സേവിക്കാനുള്ള തന്റെ പുതിയ ദൗദ്യത്തിന് എല്ലാ ഭാവുകങ്ങളും. താന്‍ എന്റെ നല്ല സുഹൃത്തും ഭാര്യയും നമ്മുടെ കുട്ടുകളുടെ നല്ല അമ്മയുമാണ്.നിലവിലെ രാഷ്ട്രീയ അന്തരീക്ഷം കലുക്ഷിതമാണ്. പക്ഷേ ഇനിക്കറിയാം ഭാരതത്തിലെ ജനങ്ങളെ സേവിക്കുക എന്നത് അവളുടെ കടമയാണ്. അവളെ ജനങ്ങളെ ഏല്‍പ്പിക്കുന്നു, സുരക്ഷിതയായി നോക്കണം' എന്നിങ്ങനെയാണ് വാദ്രയുടെ കുറിപ്പ്.
ജനുവരി 23ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി തെരഞ്ഞെടുത്തപ്പോളും അഭിനന്ദനങ്ങള്‍ പി, എന്നാരംഭിക്കുന്ന കുറിപ്പ് വാദ്ര എഴുതിയിരുന്നു.
ലണ്ടനില്‍ അനധികൃത സ്വത്ത് സാമ്പാദിച്ചെന്ന കേസ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് വാദ്രയുടെ കുറിപ്പ്. പ്രിയങ്കാ ഗാന്ധി പാര്‍ട്ടിയുടെ ഔദ്യോഗിക ചുമതല ഏറ്റെടുക്കുന്നതിന് തൊട്ട് മുമ്പായിരുന്നു റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയത്. ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ വരെ ഭര്‍ത്താവും പ്രിയങ്കയെ അനുഗമിച്ചിരുന്നു. എന്താണ് നടക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. രാജസ്ഥാനിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി വാദ്രയെ വീണ്ടും വിളിച്ച് വരുത്തിയിരിക്കുകയാണ് എന്‍ഫോഴ്സ്മെന്റ്.
വരാനിരിക്കുന്ന ലോക്സഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശിലെ നാലു ദിവസത്തെ സന്ദര്‍ശനത്തിലാണ് പ്രിയങ്ക.
