ആശ്രമ അക്രമകേസ് ; പ്രതികളെവിടെ?

യുവതി പ്രവേശത്തിന് അനുകൂല നിലപാട് സ്വീകരിച്ചതില്‍ വിറളിപൂണ്ട സംഘപരിവാർ സംഘടനകളാണ് അക്രമം നടത്തിയതെന്നാണ് അദ്ദേഹം അന്ന് പ്രതികരിച്ചത്. ആരോപണം നിഷേധിച്ച് പരിവാർ സം​ഘടനാ നേതാക്കളും അന്നുതന്നെ രം​ഗത്തെത്തിയിരുന്നു. സന്ദീപാനന്ദ​ഗിരി ആസൂത്ര​ണം ചെയ്തതാണ് ആക്രമണമെന്നാണ് അവർ പ്രതികരിച്ചത്. അക്രമണം നടന്ന് മൂന്നുമാസം പിന്നിടുമ്പോഴും പ്രതികളെ പിടികൂടാത്തതിലും ദുരൂഹതയുണ്ട്. തിരുവനന്തപുരം പൂജപ്പുര സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് പൊലീസ് അധികൃതരുടെ സ്ഥിരം പല്ലവി.

ആശ്രമ അക്രമകേസ് ;  പ്രതികളെവിടെ?file photo

പി.പി അജിത്ത്

തിരുവനന്തപുരം: സന്ദീപാനന്ദ​ഗിരിയുടെ ആശ്രമത്തിനു നേരെ ആക്രമണം നടന്ന് 84 ദിവസം പിന്നിട്ടിട്ടും പ്രതികളുടെ സൂചനപോലും ലഭിക്കാതെ പൊലീസ് ഇരുട്ടിൽ തപ്പുന്നു. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടാണ് സന്ദീപാനന്ദ ​ഗിരിയുടെ ആശ്രമത്തിനു നേരെ കഴിഞ്ഞ ഒക്ടോബര്‍ 27ന് ആക്രമണം നടന്നത്.

യുവതി പ്രവേശത്തിന് അനുകൂല നിലപാട് സ്വീകരിച്ചതില്‍ വിറളിപൂണ്ട സംഘപരിവാർ സംഘടനകളാണ് അക്രമം നടത്തിയതെന്നാണ് അദ്ദേഹം അന്ന് പ്രതികരിച്ചത്. ആരോപണം നിഷേധിച്ച് പരിവാർ സം​ഘടനാ നേതാക്കളും അന്നുതന്നെ രം​ഗത്തെത്തിയിരുന്നു. സന്ദീപാനന്ദ​ഗിരി ആസൂത്ര​ണം ചെയ്തതാണ് ആക്രമണമെന്നാണ് അവർ പ്രതികരിച്ചത്. അക്രമണം നടന്ന് മൂന്നുമാസം പിന്നിടുമ്പോഴും പ്രതികളെ പിടികൂടാത്തതിലും ദുരൂഹതയുണ്ട്. തിരുവനന്തപുരം പൂജപ്പുര സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് പൊലീസ് അധികൃതരുടെ സ്ഥിരം പല്ലവി.

ആശ്രമത്തിന്റെ 10 കി.മീറ്റർ ചുറ്റളവിലെ സി.സി.ടി.വി ക്യാമറകൾ കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം നടന്നിരുന്നത്. നാല്‍പ്പതോളം സി.സി.ടി.വികളിലെ ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് അന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പെട്രോൾ ഒഴിച്ചാണ് കാറുകളും സ്കൂട്ടുറും കത്തിച്ചതെന്ന് ഫോറൻസിക് പരിശോധനിയിൽ വ്യക്തമായെന്നും വിരലടയാളമോ മറ്റ് തെളിവുകളോ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പൊലീസ് പറഞ്ഞു.

ഒക്ടോബർ 27നു പുലർച്ചെ രണ്ടരയ്ക്കാണ് സന്ദീപാനന്ദഗിരിയുടെ തിരുമലയ്ക്കടുത്തെ കുണ്ടമൺകടവിലെ ആശ്രമത്തിനു നേരെ ആക്രമണമുണ്ടായത്. ആശ്രമത്തിൽ നിര്‍ത്തിയിട്ട രണ്ട് കാറുകൾക്കും സ്‌കൂട്ടറിനും അക്രമികൾ തീയിടുകയായിരുന്നു.

ആശ്രമത്തിന് പുറത്ത് റീത്തും വച്ചു. ആക്രമണസമയത്ത് സന്ദീപാനന്ദഗിരി ആശ്രമത്തിൽ ഉണ്ടായിരുന്നില്ലെന്നായിരുന്നു വിശദീകരണം. സമീപവാസികളാണ് അഗ്നിരക്ഷാസേനയേയും സന്ദീപാനന്ദ​ഗിരിയെയും വിവരമറിയിച്ചതെന്നും ആശ്രമം അധികൃതർ വിശദീകരിച്ചിരുന്നു.

Read More >>