അഭയം നല്‍കാതെ സൗദി; സോഷ്യല്‍മീഡിയ സെലിബ്രിറ്റി ഖന്‍ദീല്‍ ബലൂചിന്റെ സഹോദരനെ പാകിസ്താന് കൈമാറി

ബുധനാഴ്ചയാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ മുസഫര്‍ ഇഖ്ബാലിനെ സൗദി പൊലീസ് പിടികൂടിയത്.

അഭയം നല്‍കാതെ സൗദി; സോഷ്യല്‍മീഡിയ സെലിബ്രിറ്റി ഖന്‍ദീല്‍ ബലൂചിന്റെ സഹോദരനെ പാകിസ്താന് കൈമാറി

റിയാദ്: കൊല്ലപ്പെട്ട പാക് സോഷ്യല്‍ മീഡിയ സ്റ്റാര്‍ ഖന്‍ദീര്‍ ബലൂചിന്റെ സഹോദരനെ പാക് അധികൃതര്‍ക്ക് കൈമാറി സൗദി ഭരണകൂടം. കഴിഞ്ഞ ദിവസം അറസ്റ്റിലായ മുസഫര്‍ ഇഖ്ബാലിനെയാണ് സൗദി പാകിസ്താനു കൈമാറിയത്. പഞ്ചാബ് പ്രവിശ്യയിലെ മുല്‍ട്ടാനില്‍ സ്വന്തം വീട്ടില്‍ വച്ച് 2016 ജൂലൈ 15നാണ് ഖന്‍ദീല്‍ എന്ന ഫൗസിയ അസീം കൊല്ലപ്പെട്ടത്. കൊലപാതകം ദുരഭിമാനക്കൊലയാണ് എന്നാണ് ആരോപണം.

സഹോദരന്‍ വസീം ഖാനാണ് കൊല നടത്തിയിരുന്നത്. സംഭവത്തിന് പിന്നാലെ ഖന്‍ദിലിന്റെ പിതാവ് മുഹമ്മദ് അസീം ബലൂച് മകനെതിരെ കേസ് നല്‍കിയിരുന്നു.

ബുധനാഴ്ചയാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ മുസഫര്‍ ഇഖ്ബാലിനെ സൗദി പൊലീസ് പിടികൂടിയത്. കൊലപാതകത്തിന് സഹായം ചെയ്തയാളാണ് ഇഖ്ബാല്‍ എന്നാണ് പാക് സര്‍ക്കാര്‍ പറയുന്നത്. മുഖ്യപ്രതിയായ വസീമിന് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പാക് കോടതി ജീവപര്യന്തം തടവു ശിക്ഷിച്ചിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയോട് അനുഷ്‌ക ശര്‍മ്മയെ ഉപേക്ഷിച്ച് തന്നെ സ്വീകരിക്കണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ആവശ്യപ്പെട്ട് ഖന്‍ദീന്‍ ഇന്ത്യയിലും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

Next Story
Read More >>