സൗദി സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം വർദ്ധിച്ചു

നിതാഖാത്തിന്റെ ഭാഗമായി സൗദി സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം വർദ്ധിച്ചു. 1:4 ശതമാനമാണ് വർദ്ധന

സൗദി സ്വകാര്യ മേഖലയിൽ   സ്വദേശികളുടെ എണ്ണം വർദ്ധിച്ചു

റിയാദ്: നിതാഖാത്തിന്റെ ഫലം സൗദി അറേബ്യ അനുഭവിച്ചു തുടങ്ങിയതായി കണക്കുകള്‍. ഇതിന്റെ ഭാഗമായി സൗദി സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം വർദ്ധിച്ചു. 1:4 ശതമാനമാണ് വർദ്ധന. ജനറൽ അതോറിറ്റി ഓഫ് സോഷ്യൽ ഇൻഷുറൻസിന്റേതാണ് കണക്ക്. കോൺട്രാക്ടിങ്, റിയൽ എസ്റ്റേറ്റ് മേഖലയിൽ സ്വദേശികൾക്ക് 80,000 തൊഴിലുകൾ സൃഷ്ടിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

ജനറൽ അതോറിറ്റി ഓഫ് സോഷ്യൽ ഇൻഷുറൻസിന്റെ റിപ്പോർട്ടനുസരിച്ചാണ് കണക്ക്. ഇത് പ്രകാരം 2017 നെ അപേക്ഷിച്ച് 2018ൽ 1.4 സ്വദേശിവൽക്കരണ വർദ്ധനവുണ്ട് സ്വകാര്യ സ്ഥാപനങ്ങളിൽ. കഴിഞ്ഞ മൂന്ന് മാസത്തിനകം മാത്രം 0.4 ശതമാനം വർദ്ധനവുണ്ടായി. 2018 മൂന്നാം പാദത്തിൽ 19.4 ശതമാനമായിരുന്നു സ്വദേശി സാന്നിദ്ധ്യം. നാലാം പാദത്തിൽ 19.8 ശതമാനമായി ഉയർന്നു. അടുത്ത വർഷത്തിനകം കോൺട്രാക്ടിങ്, റിയൽ എസ്റ്റേറ്റ് മേഖലയിൽ സ്വദേശികൾക്ക് 80,000 തൊഴിലുകൾ സൃഷ്ടിക്കും. തൊഴിൽ മന്ത്രാലയത്തിന്റേതാണ് പദ്ധതി.

ചെറുകിട സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ ഒമ്പതു സേവനങ്ങള്‍

റിയാദ്: ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന് സൗദിയിൽ ഒമ്പതു സേവനങ്ങൾ നടപ്പാക്കുന്നു. ഇടത്തരം സ്ഥാപനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനും സ്വദേശി പൗരന്മാർക്ക് ആകർഷകമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. ഇതിനുള്ള കരാറിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും സ്മോൾ ആന്റ് മീഡിയം എന്റർപ്രൈസസ് ജനറൽ അതോറിറ്റി (എസ്.എം.ഇ.എ) യും ഒപ്പുവെച്ചു.

സാമൂഹിക വികസന ബാങ്കുമായും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവ ശേഷി വികസന നിധിയുമായും സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് പിന്തുണയും സഹായങ്ങളും നൽകുന്നതിനും സ്വദേശി ജീവനക്കാരെ ആകർഷിക്കുന്നതിന് സാധിക്കും വിധം ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മൊത്തം ആഭ്യന്തരോൽപാദനത്തിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.

പുതുതായി ആരംഭിക്കുന്ന ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് ഒരു വർഷത്തേക്ക് ഇളവ് അനുവദിക്കൽ, ഓൺലൈൻ വഴി വിസകൾ അനുവദിക്കൽ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിൽ പുതുതായി ജോലിക്കു വെക്കുന്ന സൗദി പൗരന്മാരെ സ്ഥാപനങ്ങളിലെ സ്വദേശി ജീവനക്കാരെന്നോണം നിതാഖാത്തിൽ ഉടനടി കണക്കാക്കൽ, ഒഴിവുള്ള തസ്തികകളെ കുറിച്ച് നാഷണൽ ലേബർ ഗേറ്റ്വേയിൽ (താഖാത്ത് പോർട്ടൽ) പരസ്യപ്പെടുത്തുന്നതിൽ നിന്ന് ഒഴിവാക്കൽ, ഉന്നത തസ്തികകൾ സൗദിവൽക്കരിക്കുന്ന ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് ധനസഹായം നൽകൽ, തൊഴിൽ രഹിതർക്ക് സാമ്പത്തിക സഹായം നൽകുന്ന ഹാഫിസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്ത സ്വദേശികൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകൽ എന്നിവ അടക്കമുള്ള സേവനങ്ങളാണ് പുതിയ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക.

Read More >>