സാമ്പത്തിക മാന്ദ്യം; സേവന നിരക്കുകള്‍ പരിഷ്‌കരിച്ച് എസ്.ബി.ഐ- അറിയേണ്ടത്‌

നഗരമേഖലകളിൽ സേവിങ്‌സ് ബാങ്ക് (എസ്.ബി) അക്കൗണ്ടിൽ സൂക്ഷിക്കേണ്ട മിനിമം ബാലൻസ് പരിധി 5,000 രൂപയിൽ നിന്ന് 3,000 രൂപയായി കുറച്ചു.

സാമ്പത്തിക മാന്ദ്യം; സേവന നിരക്കുകള്‍ പരിഷ്‌കരിച്ച് എസ്.ബി.ഐ- അറിയേണ്ടത്‌

തിരുവനന്തപുരം: വിവിധ സേവനങ്ങൾക്കുള്ള സർവീസ് ചാർജുകൾ എസ്.ബി.ഐ പരിഷ്‌കരിച്ചു. അക്കൗണ്ടിൽ ശരാശരി 25,000 രൂപയുള്ളവർക്ക് രണ്ടുതവണയും 50,000 രൂപവരെയുള്ളവർക്ക് 10 തവണയും സൗജന്യമായി മാസം പണം പിൻവലിക്കാനാകും.

നഗരമേഖലകളിൽ സേവിങ്‌സ് ബാങ്ക് (എസ്.ബി) അക്കൗണ്ടിൽ സൂക്ഷിക്കേണ്ട മിനിമം ബാലൻസ് പരിധി 5,000 രൂപയിൽ നിന്ന് 3,000 രൂപയായി കുറച്ചു. അർദ്ധനഗരങ്ങളിൽ മിനിമം ബാലൻസ് പരിധി 2,000 രൂപയും ഗ്രാമങ്ങളിൽ 1,000 രൂപയുമാണ്.

നഗരങ്ങളിൽ ബാലൻസ് 50 ശതമാനത്തിന് (1,500 രൂപ) താഴെയാണെങ്കിൽ 10 രൂപയും ജി.എസ്.ടിയും പിഴ ഈടാക്കും. ബാലൻസ് 75 ശതമാനത്തിന് താഴെയാണെങ്കിൽ പിഴ 15 രൂപയും ജി.എസ്.ടിയും. അർദ്ധനഗരങ്ങളിൽ പിഴ 7.50 രൂപ മുതൽ 12 രൂപവരെയും ജി.എസ്.ടിയുമാണ്. അതേസമയം ഗ്രാമങ്ങളിൽ അഞ്ചു രൂപ മുതൽ 10 രൂപവരെ പിഴയും ജി.എസ്.ടിയുമാണ് ഈടാക്കുക. ഒക്‌ടോബർ മുതൽ എസ്.ബി അക്കൗണ്ടിൽ മാസം മൂന്നുതവണയേ സൗജന്യമായി നിക്ഷേപം നടത്താനാകൂ. തുടർന്ന്, ഓരോ നിക്ഷേപ ഇടപാടിനും 50 രൂപയും ജി.എസ്.ടിയും ഫീസും നൽകണം.

Story by
Next Story
Read More >>