പത്തുകോടി വേണ്ട; ആ പരസ്യത്തില്‍ അഭിനയിക്കാനില്ല; ഞെട്ടിച്ച് ശില്‍പ്പ ഷെട്ടി

നല്ല ആരോഗ്യമുള്ള ശരീരത്തിന് വേണ്ടത് ജീവിതശൈലികള്‍ മാറ്റുക എന്നതാണ്

പത്തുകോടി വേണ്ട; ആ പരസ്യത്തില്‍ അഭിനയിക്കാനില്ല; ഞെട്ടിച്ച് ശില്‍പ്പ ഷെട്ടി

മുംബൈ: നാല്‍പ്പത്തിനാലാം വയസ്സിലും ബോളിവുഡിലെ ഫിറ്റ്‌നസ് റോള്‍ മോഡലാണ് ശില്‍പ്പ ഷെട്ടി. താരത്തിന്റെ ഫിറ്റ്‌നസ് മന്ത്രങ്ങള്‍ ബോളിവുഡില്‍ ഹിറ്റുമാണ്. നന്നായി വര്‍ക്ക് ഔട്ട് ചെയ്യുന്നതാണ് തന്റെ ചുറുചുറുക്കിന്റെ രഹസ്യം എന്ന് താരം പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ, ശാരീരിക അധ്വാനമില്ലാതെ മെലിയാനുള്ള ഫിറ്റ്‌നസ് പില്ലിന്റെ പരസ്യത്തോട് ബൈ പറഞ്ഞ് താരം സിനിമാ ലോകത്തെ ഞെട്ടിച്ചു കളഞ്ഞു. കാരണം മറ്റൊന്നുമല്ല, പരസ്യത്തില്‍ അഭിനയിക്കാനായി ശില്‍പ്പയ്ക്കു മുമ്പില്‍ കമ്പനി വെച്ചത് പത്തു കോടി രൂപയുടെ ഓഫറാണ്.

സ്വയം വിശ്വാസമില്ലാത്ത ഉല്‍പ്പന്നത്തെ വില്‍ക്കാന്‍ കൂട്ടു നില്‍ക്കാനാവില്ലെന്ന് ശില്‍പ്പ വ്യക്തമാക്കി. സ്ലിമ്മിങ് ഗുളികള്‍ പെട്ടെന്നുള്ള ഫലം നല്‍കുന്നവയാണ്. നല്ല ആരോഗ്യമുള്ള ശരീരത്തിന് വേണ്ടത് ജീവിതശൈലികള്‍ മാറ്റുക എന്നതാണ്- താരം വ്യകത്മാക്കി.
നേരത്തെ, ഫിറ്റ്‌നസിനായി മാത്രം ഷില്‍പ്പ ഒരു വെല്‍നസ് ആപ്ലിക്കേഷന്‍ ആരംഭിച്ചിരുന്നു. ഐ.ജി.ടി.വിയില്‍ സ്വസ്ഥ് രഹോ മസ്ത് രഹോ എന്ന പേരില്‍ ഈറ്ററി ഷോയും താരം ചെയ്യുന്നുണ്ട്.

1993 ല്‍ ബാസിഗര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു തുടക്കം കുറിച്ച ശില്‍പ്പ പിന്നീട് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി 50 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Read More >>