33കാരിയായ ഡെബ്ര ചാൻഡ്‌ലറിന്റെ വളർത്തുപട്ടിയാണ് പംകിൻ. സ്‌കെയ്റ്റിങ് പഠിക്കാൻ ശ്രമിക്കുന്ന പംകിനിന്റെ വീഡിയോ ഡെബ്രയാണ് സാമൂഹ്യമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ഒരു തമാശയ്ക്കാണ് പംകിന് സ്‌കെയ്റ്റ്‌ബോർഡ് വാങ്ങി നൽകിയത്.

കൌതുകമുണര്‍ത്തി സ്കെയ്റ്റിങ് പഠിക്കുന്ന പട്ടിക്കുട്ടി

Published On: 14 Jan 2019 12:32 PM GMT
കൌതുകമുണര്‍ത്തി സ്കെയ്റ്റിങ് പഠിക്കുന്ന പട്ടിക്കുട്ടി

ലണ്ടൻ: ഒറ്റക്ക് സ്‌കെയ്റ്റിങ് പഠിക്കുന്ന പട്ടിക്കുട്ടിയാണ് ഇപ്പോൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. യു.കെയിലെ 14 മാസം പ്രായമുള്ള ബുൾഡോഗ് ഇനത്തിൽപെട്ട പട്ടിക്കുട്ടിയായ പംകിൻ ആണ് ഈ താരം.

33കാരിയായ ഡെബ്ര ചാൻഡ്‌ലറിന്റെ വളർത്തുപട്ടിയാണ് പംകിൻ. സ്‌കെയ്റ്റിങ് പഠിക്കാൻ ശ്രമിക്കുന്ന പംകിനിന്റെ വീഡിയോ ഡെബ്രയാണ് സാമൂഹ്യമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ഒരു തമാശയ്ക്കാണ് പംകിന് സ്‌കെയ്റ്റ്‌ബോർഡ് വാങ്ങി നൽകിയത്.

എന്നാൽ ഇതു കിട്ടിയതോടെ അതൊന്ന് പഠിച്ചെടുക്കാനുള്ള തത്രപ്പാടിലായിരുന്നു അവൾ. ആരും അവളെ നിർബന്ധിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ല.

അവൾ സ്വയം പഠിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. സാധാരണമായാണ് അവൾ സ്‌കെയ്റ്റ്‌ബോർഡിൽ കയറിയത്.

വളരെ വേഗത്തിൽ ഇപ്പോൾ പംകിന് സ്‌കെയ്റ്റ്‌ബേർഡിലൂടെ സഞ്ചരിക്കാനാകുന്നുണ്ടെന്നും ഡെബ്ര പറഞ്ഞു.

സ്വന്തമായി ഫേസ്ബുക്ക് അക്കൗണ്ടും യൂട്യൂബും ഇൻസ്റ്റഗ്രാമും ഒക്കെയുണ്ട് പംകിന്. വീഡിയോ കണ്ട് നിരവധി പേരാണ് പംകിന് സ്‌നേഹം പങ്കുവച്ച് കമന്റിടുന്നത്. അതിൽ സന്തോഷമുണ്ടെന്നും വീഡിയോ ഇഷ്ടമായതിൽ നന്ദിയുണ്ടെന്നും ഡെബ്ര പറഞ്ഞു.

Top Stories
Share it
Top