800 ഓളം പേർ മാത്രമാണ് ഈ ഗ്രാമത്തിൽ താമസിക്കുന്നത്. അജ്ഞാതനായ ഇയാളെ 'വില്ലാറമിയേലിലെ റോബിൻഹുഡ്' എന്നാണ് സ്പാനിഷ് മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. മേയർ നൂരിയ സൈമൺ ഇത് സംബന്ധിച്ച് വിശദീകരണം നൽകുകയും ചെയ്തു.

വീടിനു മുന്‍പില്‍ പണപ്പൊതി ; അത്ഭുതം മാറാതെ ഗ്രാമവാസികള്‍

Published On: 17 March 2019 12:08 PM GMT
വീടിനു മുന്‍പില്‍ പണപ്പൊതി ; അത്ഭുതം മാറാതെ ഗ്രാമവാസികള്‍

വില്ലാറമിയേലിലെ റോബിൻഹുഡ്

മാഡ്രിഡ്: സ്‌പെയിനിലെ വില്ലാറമിയേൽ എന്ന ഗ്രാമത്തിലെ ജനങ്ങൾ കുറച്ചുദിവസങ്ങളായി അത്ഭുതത്തിലാണ്. ദിവസങ്ങളായി ഗ്രാമവാസികളുടെ വീടിന്റെ മുൻപിൽ ആരോ പണം കൊണ്ടു വയ്ക്കുന്നതാണ് ഈ ഗ്രാമത്തിലെ ജനങ്ങളെ അത്ഭുതപ്പെടുത്തുന്നത്. ബുധനാഴ്ച മുതൽ 15 വീട്ടുകാർക്കാണ് പണപ്പൊതി ലഭിച്ചത്.100 യൂറോയ്ക്ക് മുകളിലാണ് (ഏകദേശം 8000 രൂപ) ഓരോരുത്തർക്കും ലഭിക്കുന്നത്.

800 ഓളം പേർ മാത്രമാണ് ഈ ഗ്രാമത്തിൽ താമസിക്കുന്നത്. അജ്ഞാതനായ ഇയാളെ 'വില്ലാറമിയേലിലെ റോബിൻഹുഡ്' എന്നാണ് സ്പാനിഷ് മാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. മേയർ നൂരിയ സൈമൺ ഇത് സംബന്ധിച്ച് വിശദീകരണം നൽകുകയും ചെയ്തു.

എവിടുന്നാണ് ഈ പണം വരുന്നതെന്ന് അറിയാതെ ആശ്ചര്യപ്പെട്ടിരിക്കുകയാണ് ഞങ്ങൾ. ആരാണ് നൽകുന്നതെന്നോ അയാളുടെ ഉദ്ദേശം എന്തെന്നോ അറിയില്ലെന്നും മേയർ പറഞ്ഞു. കിട്ടിയവരിൽ ചിലർക്ക് കൃത്യമായ മേൽവിലാസം മുഖേനെയാണ് പണം ലഭ്യമായത്. അത്രയും അടുത്തറിയാവുന്ന ആരെങ്കിലുമാകാം പണം അയക്കുന്നതെന്നാണ് പലരും സംശയിക്കുന്നത്.

പണം ലഭിക്കുന്നവർ തമ്മിൽ യാതൊരു ബന്ധമില്ലാത്തതാണ് പൊലീസിനെ കുഴപ്പിക്കുന്ന ഒരു സംഗതി. പണം കിട്ടിയ പലരും പൊലീസിനേയും ബാങ്കിനേയും ബന്ധപ്പെട്ടെങ്കിലും അയച്ചത് ആരാണെന്ന് മാത്രം തിരിച്ചറിഞ്ഞില്ല.

കുറ്റകൃത്യമൊന്നും അല്ലാത്തത് കൊണ്ടു തന്നെ ഇതുവരെ പൊലീസ് അന്വേഷണവും നടത്തിയിട്ടില്ല. എന്തായാലും ഈ സംഭവത്തോടെ വില്ലാറമിയേൽ എന്ന ഗ്രാമം വാർത്തകളിൽ നിറയുകയാണ്.

Top Stories
Share it
Top