കെ.സുധാകരനെതിരെ വനിതാകമ്മിഷന്‍ കേസെടുത്തു

‘ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി’ എന്ന് തുടങ്ങുന്ന പ്രചാരണ വീഡിയോയാണ് വിമർശനങ്ങൾക്ക് കാരണം.

കെ.സുധാകരനെതിരെ വനിതാകമ്മിഷന്‍ കേസെടുത്തു

സ്ത്രീത്വത്തെ പരസ്യമായി അപമാനിക്കുന്ന വിധം വീഡിയോ പ്രചരിപ്പിച്ചതിന് കോൺഗ്രസ് നേതാവും കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ കെ.സുധാകരനെതിരെ കേരളവനിതാകമ്മിഷൻ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈന്റെ നടപടി.

'ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി' എന്ന് തുടങ്ങുന്ന പ്രചാരണ വീഡിയോയാണ് വിമർശനങ്ങൾക്ക് കാരണം. കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ പി.കെ.ശ്രീമതിയെയാണ് വീഡിയോയിൽ പരോക്ഷമായി പരാമർശിച്ചിരിക്കുന്നത്. സ്ത്രീകൾ മുൻനിരയിലേക്ക് വന്നിട്ട് കാര്യമില്ലെന്ന തരത്തിലാണ് പ്രചാരണ വീഡിയോ. ഒടുക്കും സുധാകരനെ കുറിച്ച് 'ഓൻ ഒരു ആൺകുട്ടിയാണ്' എന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.

സ്ഥാനാർത്ഥിത്വത്തിന്റെ പ്രചരണത്തിനായി തയ്യാറാക്കിയ വീഡിയോ കഴിഞ്ഞ ദിവസം സുധാകരൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. എതിർ സ്ഥാനാർത്ഥി പി.കെശ്രീമതിടീച്ചറെ ലക്ഷ്യം വച്ചുള്ള അപമാനകരമായ പരാമർശങ്ങൾ വീഡിയോയിൽ ഉണ്ട് എന്ന വിമർശനം വ്യാപകമായതിനെത്തുടർന്നാണ് കമ്മിഷന്റെ നടപടി.

Read More >>