പിന്തുണയ്ക്ക് നന്ദി, ബ്ലാസ്റ്റേഴ്‌സില്‍ തുടരുമെന്നു തന്നെയാണ് വിശ്വാസം: ഷട്ടോരി

സ്റ്റേഴ്‌സിനെ മികച്ച രീതിയില്‍ പരിശീലിപ്പിച്ചില്ലയെന്ന് തോന്നിയിരുന്നെങ്കില്‍ താന്‍ തന്നെ പോകുമായിരുന്നു

പിന്തുണയ്ക്ക് നന്ദി, ബ്ലാസ്റ്റേഴ്‌സില്‍ തുടരുമെന്നു തന്നെയാണ് വിശ്വാസം: ഷട്ടോരി

കൊച്ചി: ആരാധകരുടെ പിന്തുണയ്ക്കും വിശ്വാസത്തിനും നന്ദി. താന്‍ കേരളത്തില്‍ തന്നെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്- പറയുന്നത് മറ്റാരുമല്ല. കേരള ബ്ലാസ്റ്റേഴ്‌സിന്റെ കോച്ച് എല്‍ക്കോ ഷട്ടോരി. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന ഹോം മാച്ചിന് മുന്നോടിയായി കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിവിന്റെ പരമാവധി പുറത്തെടുത്തിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിനെ മികച്ച രീതിയില്‍ പരിശീലിപ്പിച്ചില്ലയെന്ന് തോന്നിയിരുന്നെങ്കില്‍ താന്‍ തന്നെ പോകുമായിരുന്നു. എന്നാല്‍ പരിക്കിന്റെ പിടിയിലായ ടീമിന് കൂടുതല്‍ വിജയങ്ങള്‍ നേടാനായില്ല. എട്ടു തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നും ഷട്ടോരി പറഞ്ഞു.

വിജയം നേടുന്നവര്‍ക്ക് എല്ലായ്‌പോഴും വിജയങ്ങള്‍ മാത്രമല്ല പരാജയങ്ങളും സംഭവിക്കാറുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റന്‍ ഒഗ്ബച്ചേ പറഞ്ഞു.

നാളെ വൈകിട്ട് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ബംഗളൂരുവിനെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടിലെ അവസാന മത്സരമാണ് നാളെ.

Next Story
Read More >>