തെന്നലക്കുടി ഭരിക്കുന്നത് കുരങ്ങന്‍മാര്‍

സിനിമയെ വെല്ലുന്ന രംഗങ്ങളാണ് തെന്നലക്കുടിയിൽ നടക്കുന്നത്. ഒരാഴ്ച മുൻപാണ് വികൃതിക്കുരങ്ങുകൾ തെന്നലക്കുടി ഗ്രാമത്തിലെത്തുന്നത്. ഗ്രാമീണരെയും വളർത്തുമൃഗങ്ങളെയും തെരുവുനായ്ക്കളെയും ആക്രമിക്കുകയാണ് കുരങ്ങുകളുടെ പ്രധാന വിനോദം. ഒരാഴ്ചയ്ക്കിടെ ഇരുപതോളം പേർക്ക് കുരങ്ങുകളുടെ കടിയേറ്റു. നിരവധി വളർത്തുമൃഗങ്ങളും കുരങ്ങിന്റെ ആക്രമണത്തിൽ ചത്തു. കാർഷികവിളകളടക്കം വ്യാപകമായി നശിപ്പിച്ചു. വീടിനുള്ളിൽ കടന്ന് പാകംചെയ്ത ഭക്ഷണസാധനങ്ങൾ പോലും കുരങ്ങുകൾ ഒരു പേടിയമില്ലാതെ എടുത്തുകൊണ്ടുപോകും. മുമ്പ് പലതവണ കുരങ്ങുശല്യം രൂക്ഷമായ ഗ്രാമമാണ് തെന്നലക്കുടി.

തെന്നലക്കുടി ഭരിക്കുന്നത് കുരങ്ങന്‍മാര്‍കുരങ്ങുശല്യം അതിരൂക്ഷമായതിനെ തുടർന്ന് അയൽഗ്രാമങ്ങളിലേക്ക് അഭയംതേടിപ്പോകുന്ന തെന്നലക്കുടി ഗ്രാമവാസികൾ.

അമ്പതോളം കുടുംബങ്ങള്‍ ഗ്രാമം ഉപേക്ഷിച്ചു

പി.ആർ.പ്രശാന്ത്

ഇടുക്കി: കേരളാ-തമിഴ്‌നാട് അതിർത്തിഗ്രാമമായ തെന്നലക്കുടി നിവാസികൾക്ക് വന്യമൃഗങ്ങൾ പുത്തരിയല്ല. വനാതിർത്തിയായ ഇവിടെ ആനയും പുലിയും കരടിയും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളോട് പടപൊരുതിയായിരുന്നു ഇവർ ജീവിതം മുന്നോട്ടുനയിച്ചിരുന്നത്. എന്നാൽ ഒരു കൂട്ടം വികൃതിക്കുരങ്ങുകൾക്കു മുന്നിൽ പകച്ച് സ്വന്തം വീടുപോലും ഉപേക്ഷിച്ച് അയൽഗ്രാമങ്ങളിൽ അഭയം തേടേണ്ട ഗതികേടിലാണ് ഇപ്പോൾ തെന്നലക്കുടിക്കാർ.

സിനിമയെ വെല്ലുന്ന രംഗങ്ങളാണ് തെന്നലക്കുടിയിൽ നടക്കുന്നത്. ഒരാഴ്ച മുൻപാണ് വികൃതിക്കുരങ്ങുകൾ തെന്നലക്കുടി ഗ്രാമത്തിലെത്തുന്നത്. ഗ്രാമീണരെയും വളർത്തുമൃഗങ്ങളെയും തെരുവുനായ്ക്കളെയും ആക്രമിക്കുകയാണ് കുരങ്ങുകളുടെ പ്രധാന വിനോദം. ഒരാഴ്ചയ്ക്കിടെ ഇരുപതോളം പേർക്ക് കുരങ്ങുകളുടെ കടിയേറ്റു. നിരവധി വളർത്തുമൃഗങ്ങളും കുരങ്ങിന്റെ ആക്രമണത്തിൽ ചത്തു. കാർഷികവിളകളടക്കം വ്യാപകമായി നശിപ്പിച്ചു. വീടിനുള്ളിൽ കടന്ന് പാകംചെയ്ത ഭക്ഷണസാധനങ്ങൾ പോലും കുരങ്ങുകൾ ഒരു പേടിയമില്ലാതെ എടുത്തുകൊണ്ടുപോകും. മുമ്പ് പലതവണ കുരങ്ങുശല്യം രൂക്ഷമായ ഗ്രാമമാണ് തെന്നലക്കുടി.

വനംവകുപ്പിൽ പരാതി നൽകിയെങ്കിലും തിരിഞ്ഞുനോക്കാത്ത സാഹചര്യത്തിലാണ് അവശേഷിച്ച വളർത്തുമൃഗങ്ങളുമായി ഇവർ അയൽഗ്രാമങ്ങളിലേക്ക് പലായനം ചെയ്തത്. അമ്പതോളം കുടുംബങ്ങളാണ് അടുത്തുള്ള ഗ്രാമത്തിലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിൽ അഭയം തേടിയത്. കുരങ്ങുശല്യം ഒഴിവായാൽ മാത്രമേ വീടുകളിലേക്ക് തിരികെയുള്ളൂ എന്ന നിലപാടിലാണ് ഇവർ. ആക്രമണകാരികളായ കുരങ്ങുകളെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഫോറസ്റ്റ് ഓഫീസർ സതീഷ് ഗിലാഡി ഉറപ്പു നൽകിയതായി പഞ്ചായത്ത് അധികൃതർ പറയുന്നു.

Read More >>