മുസ്‌ലിമിനെ തടങ്കല്‍പ്പാളയത്തില്‍ അയക്കാം എന്ന മോഹം നടപ്പില്ല: പി.ചിദംബരം

അസമിലെ എന്‍.ആര്‍.സിയുടെ ഫലമാണ് സി.എ.എ. പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ 19 ലക്ഷത്തില്‍ 12 ലക്ഷം ഹിന്ദുക്കളുണ്ട്. അവര്‍ക്ക് പൗരത്വം നല്‍കനാണ് സി.എ.എ കൊണ്ടുവന്നത്

മുസ്‌ലിമിനെ തടങ്കല്‍പ്പാളയത്തില്‍ അയക്കാം എന്ന മോഹം നടപ്പില്ല: പി.ചിദംബരം

ന്യൂഡല്‍ഹി: പൗരത്വനിയമത്തിന്റെ ചുവടുപിടിച്ച് ഏതെങ്കിലും മുസ്‌ലിമിനെ തടങ്കല്‍ ക്യാമ്പിലേക്ക് അയച്ചാല്‍ അതിനെതിരെ വന്‍ ജനമുന്നേറ്റമുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. പൗരത്വ നിയമം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുന്‍ കേന്ദ്രമന്ത്രി.

ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് ഉത്തരമായാണ് ചിദംബരത്തിന്റെ പ്രതികരണം. 'അവര്‍ പുറത്താക്കിയവരെ തൊട്ടാല്‍, അതില്‍ മുസ്‌ലിംകള്‍ മാത്രമേ ഉള്ളൂവെങ്കില്‍, അവരെ തെരഞ്ഞുപിടിച്ച് പുറത്താക്കാന്‍ ശ്രമിച്ചാല്‍, അവരെ രാജ്യമില്ലാത്തവരായി പ്രഖ്യാപിച്ചാല്‍, തടങ്കല്‍പ്പാളയത്തിലേക്ക് മുസ്‌ലിംകളെ അയക്കുന്നതിനെതിരെ വന്‍ ജനമുന്നേറ്റം രൂപപ്പെടും'- ചിദംബരം പറഞ്ഞു.

അസമിലെ എന്‍.ആര്‍.സിയുടെ ഫലമാണ് സി.എ.എ. പൗരത്വ പട്ടികയില്‍ നിന്ന് പുറത്തായ 19 ലക്ഷത്തില്‍ 12 ലക്ഷം ഹിന്ദുക്കളുണ്ട്. അവര്‍ക്ക് പൗരത്വം നല്‍കനാണ് സി.എ.എ കൊണ്ടുവന്നത്- അദ്ദേഹം ആരോപിച്ചു.

Next Story
Read More >>