അവര്‍ക്കു വേണ്ടത് തൊഴിലാണ്; നിങ്ങള്‍ നല്‍കുന്നത് കണ്ണീര്‍വാതകവും- പൊലീസ് ഭീകരതയുടെ വീഡിയോ പങ്കുവച്ച് യെച്ചൂരി

സെപ്തംബര്‍ 13നായിരുന്നു കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ കൂറ്റന്‍ റാലി

അവര്‍ക്കു വേണ്ടത് തൊഴിലാണ്; നിങ്ങള്‍ നല്‍കുന്നത് കണ്ണീര്‍വാതകവും- പൊലീസ് ഭീകരതയുടെ വീഡിയോ പങ്കുവച്ച് യെച്ചൂരി

കൊല്‍ക്കത്ത: തൊഴിലില്ലായ്മയ്ക്ക് എതിരെ ഇടത് വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ റാലിക്കു നേരെ പൊലീസ് നടത്തിയ അതിക്രമ വീഡിയോ പങ്കുവച്ച് സി.പി.എം ജനറള്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതിഷേധക്കാര്‍ക്കു നേരെ കണ്ണീര്‍ വാതകം പ്രയോഗിക്കുന്ന വീഡിയോ ആണ് യെച്ചൂരി ട്വിറ്ററില്‍ പങ്കുവെച്ചത്.

'അവര്‍ക്ക് തൊഴിലാണ് വേണ്ടത്, നിങ്ങള്‍ നല്‍കുന്നത് ടിയര്‍ ഗ്യാസും' എന്ന് യെച്ചൂരി അടിക്കുറിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

സെപ്തംബര്‍ 13നായിരുന്നു കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ കൂറ്റന്‍ റാലി.

എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംഘടനകള്‍ ചേര്‍ന്നായിരുന്നു പ്രതിഷേധറാലി സംഘടിപ്പിച്ചത്. ഹൂഗ്ലിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കൊല്‍ക്കത്ത നഗരത്തിന് സമീപത്ത് എത്തിയപ്പോഴേക്ക് നിരവധിപ്പേര്‍ അണി നിരന്നു. 'നബന്ന ചലോ' -നിയമസഭയിലേക്ക് പോകാം - എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു മാര്‍ച്ച്.

Read More >>