വാർത്തകളിൽ നിറഞ്ഞ് തിരുനെല്ലി ക്ഷേത്രം

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ശ്രീ പെരുമ്പത്തൂരിൽ കൊല്ലപ്പെട്ട ശേഷം ചിതാഭസ്മം 1991ൽ നിമഞ്ജനം ചെയ്തതും ക്ഷേത്രത്തിലെ പാപനാശിനിയിലായിരുന്നു. ചരിത്രപരമായും ഐതിഹ്യപരമായും മതപരമായും ഏറെ പ്രത്യേകതകൾ ഉള്ളതാണ് ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. അയ്യായിരം വർഷങ്ങൾക്ക് മുമ്പ് കേരള- കർണാടക അതിർത്തി പ്രദേശങ്ങിൽ ആധിപത്യമുണ്ടായിരുന്ന വേട രാജവംശം ആരാധനക്കായി നിർമ്മിച്ചതാണ് ക്ഷേത്രമെന്നാണ് കരുതുന്നത്. കാലപ്പഴക്കത്തെ സാധൂകരിക്കുന്ന തെളിവുകളാണ് ഇവിടെയുള്ളത്.

വാർത്തകളിൽ നിറഞ്ഞ് തിരുനെല്ലി ക്ഷേത്രം

മാനന്തവാടി: പിതാവിന്റെ ബലിതർപ്പണത്തിന് രാഹുൽ ഗാന്ധി എത്തിയതോടെ വാർത്തകളിൽ വീണ്ടും നിറയുകയാണ് ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. വേടരാജാക്കൻമാരുടെ കാലത്ത് നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്ന ക്ഷേത്രത്തിൽ ഇതാദ്യമായാണ് രാജ്യം ഉറ്റുനോക്കുന്ന ഒരു വി.വി. ഐ.പി. ദർശനത്തിന് എത്തുന്നത്.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ശ്രീ പെരുമ്പത്തൂരിൽ കൊല്ലപ്പെട്ട ശേഷം ചിതാഭസ്മം 1991ൽ നിമഞ്ജനം ചെയ്തതും ക്ഷേത്രത്തിലെ പാപനാശിനിയിലായിരുന്നു. ചരിത്രപരമായും ഐതിഹ്യപരമായും മതപരമായും ഏറെ പ്രത്യേകതകൾ ഉള്ളതാണ് ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം. അയ്യായിരം വർഷങ്ങൾക്ക് മുമ്പ് കേരള- കർണാടക അതിർത്തി പ്രദേശങ്ങിൽ ആധിപത്യമുണ്ടായിരുന്ന വേട രാജവംശം ആരാധനക്കായി നിർമ്മിച്ചതാണ് ക്ഷേത്രമെന്നാണ് കരുതുന്നത്. കാലപ്പഴക്കത്തെ സാധൂകരിക്കുന്ന തെളിവുകളാണ് ഇവിടെയുള്ളത്.

പിന്നീട് മൈസൂർ രാജവംശത്തിന്റെ കീഴിലായ ക്ഷേത്രം ഇപ്പോൾ മലബാർ ദേവസ്വം ബോർഡിന് കീഴിലാണ്. ബ്രഹ്മാവിന്റെ സാന്നിദ്ധ്യം സ്ഥിരമായി ഉണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ഇവിടുത്തെ മലനിരകൾ അതീവ പാരിസ്ഥിതിക ദുർബല പ്രദേശമായ ബ്രഹ്മഗിരി മലനിരകൾ എന്നാണ് അറിയപ്പെടുന്നത്. പരശുരാമൻ മാതൃഹത്യ ചെയ്ത ശേഷം തിരുനെല്ലി പാപനാശിനിയിൽ ബലികർമ്മം ചെയ്ത് മോക്ഷം നേടിയെന്ന വിശ്വാസമാണ് പാപനാശിനിക്കുള്ളത്. വനവാസകാലത്ത് രാമലക്ഷ്മണൻമാർ ഇവിടെ നടക്കുന്നതിനിടെ നെല്ലിമരത്തിന് താഴെ യായി നെല്ലിക്ക കിട്ടുകയും ആ ഫലം കഴിച്ച ശേഷം അവർക്ക് പ്രത്യേക അനുഭൂതി ലഭിച്ചെന്നും അവർ ഇരുവരും ചേർന്ന് പാപനാശിനിയിൽ കർമ്മം ചെയ്തതായും വിശ്വാസമുണ്ട്. മറ്റെവിടെയും ബലികർമ്മം ചെയ്തിട്ടും മോക്ഷം ലഭിക്കാത്തവർക്ക് പാപനാശിനിയിൽ ബലികർമ്മം (പിതൃതർപ്പണം) ചെയ്താൽ മോക്ഷം ലഭിക്കുമെന്ന് വിശ്വാസമുണ്ട്.

പാപനാശിനിയും പഞ്ച തീർത്ഥ കുളവും ശിവ പ്രതിഷ്ഠയുള്ള ഗുണ്ഡികാ ശിവക്ഷേത്രവും എല്ലാം ക്ഷേത്രത്തിന് അനുബന്ധമായി ഉണ്ട്. അവിടെയെത്തി പിതൃകർമ്മം ചെയ്യണമെന്നും ക്ഷേത്രത്തിൽ ദർശനം നടത്തണമെന്നുമുള്ള രാഹുൽ ഗാന്ധിയുടെ അഭിലാഷം സാക്ഷാത്കരിക്കപ്പെട്ടതോടെ മറ്റൊരു ചരിത്ര നിമിഷത്തിനാണ് തിരുനെല്ലി ക്ഷേത്രം സാക്ഷിയായത്.

Read More >>