അര്‍ജുന പുരസ്‌കാരം പ്രളയ ദുരിതബാധിതര്‍ക്ക്; അനസിന് കൈയടി

മില്‍ഖാ സിങ്ങിനും കെ.എം. ബിനുവിനും ശേഷം 400 മീറ്ററില്‍ ഒളിമ്പികസ് യോഗ്യത നേടുന്ന ഇന്ത്യക്കാരനാണ് മുഹമ്മദ് അനസ്.

അര്‍ജുന പുരസ്‌കാരം പ്രളയ ദുരിതബാധിതര്‍ക്ക്; അനസിന് കൈയടി

ന്യൂഡല്‍ഹി: തനിക്ക് കിട്ടിയ അര്‍ജുന പുരസ്‌കാരം പ്രളയ ദുരിതബാധിതര്‍ക്ക് സമര്‍പ്പിക്കുന്നതായി മലയാളി അത്‌ലറ്റ് മുഹമ്മദ് അനസ്.

ശനിയാഴ്ചയാണ്, അനസിന് അര്‍ജുന പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടത്. അനസിനു പുറമേ, രാജ്യത്തെ 19 കായിക താരങ്ങളാണ് അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹരായത്. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ, ഫുട്‌ബോള്‍ താരം ഗുര്‍പ്രീത് സിങ് സന്ധു, വനിതാ ക്രിക്കറ്റ് താരം പൂനം യാദവ്, അത്‌ലീറ്റ് സ്വപ്‌ന ബര്‍മന്‍, ബാഡ്മിന്റന്‍ താരം സായ് പ്രണീത് തുടങ്ങിയവരാണ് അര്‍ജുന നേടിയ മറ്റു പ്രമുഖ താരങ്ങള്‍. ഗുസ്തി താരം ബജ്രംഗ് പൂനിയയ്ക്കും പാരാ അത്‌ലീറ്റ് ദീപ മാലിക്കിനും ഖേല്‍രത്‌ന പുരസ്‌കാരവും ലഭിച്ചു.

മില്‍ഖാ സിങ്ങിനും കെ.എം. ബിനുവിനും ശേഷം 400 മീറ്ററില്‍ ഒളിമ്പികസ് യോഗ്യത നേടുന്ന ഇന്ത്യക്കാരനാണ് മുഹമ്മദ് അനസ്. ബംഗളുരുവില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്റ് പ്രീയില്‍ 4 ഗുണം 40 മീറ്റര്‍ റിലേയില്‍ ദേശീയ റെക്കോര്‍ഡ് തിരുത്തിയ ടീമില്‍ അംഗമായിരുന്നു. അന്ന് മൂന്ന് മിനിട്ട് 00.91 സെക്കന്‍ഡിലാണ് മുഹമ്മദ് അനസ് ഉള്‍പ്പെട്ട റിലേ ടീം റെക്കോര്‍ഡ് സൃഷ്ടിച്ചത്.

ഇതിന് നാലാഴ്ച മുന്‍പ് അനസ്, കുഞ്ഞിമുഹമ്മദ്, അയ്യസാമി ധരുണ്‍, അരോകിയ രാജീവ് എന്നിവര്‍ തുര്‍ക്കിയില്‍ വെച്ച് തീര്‍ത്ത 3:02: 17 സെക്കന്റ് എന്ന ഇന്ത്യന്‍ ദേശീയ റെക്കോര്‍ഡാണ് ബംഗളൂരുവില്‍ തിരുത്തി കുറിച്ചത്. ഈ പ്രകടനം ലോക റാങ്കിങ്ങില്‍ ഈ റിലെ ടീമിന് 13ആം സ്ഥാനത്തെത്താന്‍ സഹായകരമായി. ഒളിമ്പിക്സിലേക്ക് യോഗ്യത നേടുന്ന നൂറാമത് ഇന്ത്യന്‍ താരമാണ് അനസ്.

Read More >>