മഹാഭാരത യുദ്ധം ജയിച്ചത് 18 ദിവസം കൊണ്ട്, ഈ പോരാട്ടം 21 ദിവസം;നമ്മള്‍ ജയിക്കുക തന്നെ ചെയ്യും- മോദി

സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഓര്‍മയില്‍ ഉണ്ടായിരിക്കണം. അടച്ചിട്ട വീടു മാത്രമാണ് ഇപ്പോള്‍ പരിഹാരം

മഹാഭാരത യുദ്ധം ജയിച്ചത് 18 ദിവസം കൊണ്ട്, ഈ പോരാട്ടം 21 ദിവസം;നമ്മള്‍ ജയിക്കുക തന്നെ ചെയ്യും- മോദി

ന്യൂഡല്‍ഹി: കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ രാജ്യം ജയിക്കുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാഭാരത യുദ്ധം പാണ്ഡവര്‍ ജയിച്ചത് 18 ദിവസം കൊണ്ടാണ്. കൊറോണയ്‌ക്കെതിരെ 21 ദിവസത്തെ പോരാട്ടമാണ്. അതില്‍ നമ്മള്‍ വിജയിക്കും- പാര്‍ലമെന്റ് മണ്ഡലമായ വാരാണസിയിലെ ജനങ്ങളുമായി നടത്തി വീഡിയോ കോണ്‍ഫറന്‍സില്‍ മോദി പറഞ്ഞു.

'കൊറോണയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് നാം. ഇന്ത്യയ്ക്കും അതിലെ 130 കോടി മനുഷ്യര്‍ക്കും വേണ്ടി ശൈലിപുത്രി മാതാവിനോട് പ്രാര്‍ത്ഥിക്കുന്നു. കാശിയിലെ ഒരു അംഗമെന്ന നിലയില്‍ ഞാന്‍ ഇവിടെ ഉണ്ടാകേണ്ടതായിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ എന്താണ് നടക്കുന്നത് എന്ന് നിങ്ങള്‍ക്കറിയാം. വാരാണസിയെ കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം എനിക്ക് കിട്ടുന്നുണ്ട്' - പ്രധാനമന്ത്രി പറഞ്ഞു.

ഈ യുദ്ധം ജയിക്കേണ്ടതുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ കാശി അതിനായി വഴികാട്ടും. കാശിയുടെ പരിചയം ശാശ്വതമാണ്. കാശി കൊണ്ട് അര്‍ത്ഥമാക്കുന്നത് ശിവനാണ്. ശിവന്‍ എന്നു പറഞ്ഞാല്‍ ക്ഷേമം. ഈ നഗരത്തിലെ പ്രതിസന്ധിയെ മറികടക്കാന്‍ മഹാദേവനില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് ഉണ്ടാകുക? രാജ്യത്തുടനീളം കൊറോണയ്‌ക്കെതിരെ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഓര്‍മയില്‍ ഉണ്ടായിരിക്കണം. അടച്ചിട്ട വീടു മാത്രമാണ് ഇപ്പോള്‍ പരിഹാരം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story
Read More >>