ബാലപീഡനം : അമ്മയുടെ കൂട്ടുകാരന്‍ അറസ്റ്റില്‍

പൊലീസ് പറയുന്നതിങ്ങനെ. സംഭവം ദിവസം രാത്രി ഒന്നരയോടെ അരുണും കുട്ടിയുടെ മാതാവും കൂടി കുട്ടികളെ വീട്ടിൽ തനിച്ചാക്കി തൊടുപുഴ നഗരത്തിൽ ഭക്ഷണം കഴിക്കാനായി എത്തിയിരുന്നു. ഇവിടെ നിന്നും പുലർച്ചെ മൂന്നരയോടെ വീട്ടിൽ മടങ്ങിയെത്തി. ഭക്ഷണം കഴിക്കാതെ ഉറങ്ങിയതിനാൽ ഇവരെ വിളിച്ചെഴുന്നേല്പിച്ചു. ആദ്യം എണീറ്റ് വന്ന നാലുവയസുകാരനായ ഇളയകുട്ടി ഉറക്കത്തിൽ മൂത്രമൊഴിച്ചതായി കണ്ടത് അരുണിനെ കുപിതനാക്കി. ഈ ദേഷ്യത്തിൽ കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന ഏഴുവയസുകാരനായ മൂത്ത കുട്ടിയെ കട്ടിലിൽ നിന്നും ശക്തിയായി തൊഴിച്ചു തെറിപ്പിച്ചു. ഭിത്തിയിലിടിച്ച് നിലത്തു വീണെങ്കിലും കുട്ടിക്ക് സാരമായ പരുക്ക് സംഭവിച്ചിരുന്നില്ല. അരുൺ അതിക്രൂരമായ മർദനങ്ങളാണ് ഈ കുഞ്ഞിനോട് ചെയ്തത്. ഇരുകൈകളിലുമായി പിടിച്ച് ഭിത്തിയുടെ മൂലയിലേയ്ക്ക് വലിച്ചെറിഞ്ഞു. ഇവിടെയുണ്ടായിരുന്ന ഷെൽഫിന്റെ മൂലയിലും ഭിത്തിയിലുമായുള്ള ശക്തിയായുള്ള ഇടിയേറ്റാണ് തലയോട്ടിക്ക് സാരമായി ക്ഷതമേറ്റത്.

ബാലപീഡനം : അമ്മയുടെ കൂട്ടുകാരന്‍ അറസ്റ്റില്‍

തൊടുപുഴ: ഏഴു വയസുകാരനെ ക്രൂരമർദ്ദനത്തിനിരയാക്കി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മാതാവിനൊപ്പം കഴിയുന്ന യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം നന്ദൻകോട് സ്വദേശിയായ അരുൺ ആനന്ദിനെയാണ് ഇന്നു വൈകുന്നേരം തൊടുപുഴ: പൊലിസ് അറസ്റ്റു ചെയ്തത്.

തലയോട്ടിക്ക് ഗുരുതരമായി ക്ഷതമേറ്റ് കോലഞ്ചേരി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. കുട്ടിക്കൊപ്പം ആശുപത്രിയിൽ കഴിയുന്ന മാതാവും നാലുവയസുകാരനായ ഇളയ സഹോദരനും അരുണിനെതിരെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്.

വ്യാഴാഴ്ച പുലർച്ചെ 3.30 ഓടെയാണ് സംഭവം. പൊലീസ് പറയുന്നതിങ്ങനെ. സംഭവം ദിവസം രാത്രി ഒന്നരയോടെ അരുണും കുട്ടിയുടെ മാതാവും കൂടി കുട്ടികളെ വീട്ടിൽ തനിച്ചാക്കി തൊടുപുഴ നഗരത്തിൽ ഭക്ഷണം കഴിക്കാനായി എത്തിയിരുന്നു. ഇവിടെ നിന്നും പുലർച്ചെ മൂന്നരയോടെ വീട്ടിൽ മടങ്ങിയെത്തി. ഭക്ഷണം കഴിക്കാതെ ഉറങ്ങിയതിനാൽ ഇവരെ വിളിച്ചെഴുന്നേല്പിച്ചു. ആദ്യം എണീറ്റ് വന്ന നാലുവയസുകാരനായ ഇളയകുട്ടി ഉറക്കത്തിൽ മൂത്രമൊഴിച്ചതായി കണ്ടത് അരുണിനെ കുപിതനാക്കി. ഈ ദേഷ്യത്തിൽ കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന ഏഴുവയസുകാരനായ മൂത്ത കുട്ടിയെ കട്ടിലിൽ നിന്നും ശക്തിയായി തൊഴിച്ചു തെറിപ്പിച്ചു. ഭിത്തിയിലിടിച്ച് നിലത്തു വീണെങ്കിലും കുട്ടിക്ക് സാരമായ പരുക്ക് സംഭവിച്ചിരുന്നില്ല. അരുൺ അതിക്രൂരമായ മർദനങ്ങളാണ് ഈ കുഞ്ഞിനോട് ചെയ്തത്. ഇരുകൈകളിലുമായി പിടിച്ച് ഭിത്തിയുടെ മൂലയിലേയ്ക്ക് വലിച്ചെറിഞ്ഞു. ഇവിടെയുണ്ടായിരുന്ന ഷെൽഫിന്റെ മൂലയിലും ഭിത്തിയിലുമായുള്ള ശക്തിയായുള്ള ഇടിയേറ്റാണ് തലയോട്ടിക്ക് സാരമായി ക്ഷതമേറ്റത്. ഇവിടെ വീണു കിടന്നിരുന്ന കുട്ടിയെ ഭിത്തിയിൽ തലചേർത്ത് ഇടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ദേഷ്യം അടങ്ങും വരെ തുടർച്ചായി മർദിച്ചു. ഇതിനിടയിൽ തടസം പിടിക്കാനെത്തിയ മാതാവിനെയും മർദിച്ചു.

കുട്ടിയുടെ ബോധം നഷ്ടപ്പെടും വരെ മർദനം തുടർന്നു. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് മാതാവ് വാശിപിടിച്ചതിനെ തുടർന്നാണ് സമ്മതിച്ചത്്. ഇതിന് മുമ്പായി മർദനത്തെ തുടർന്ന് കുട്ടിയുടെ രക്തം മുറിയ്ക്കുള്ളിൽ പലയിടത്തും വീണിരുന്നു. ഇതെല്ലാം കഴുകി വൃത്തിയാക്കി ശേഷമാണ് ഇവർ രണ്ടുപേരും ചേർന്ന് സ്വന്തം കാറിൽ പരുക്കേറ്റ കുട്ടിയുമായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തുന്നത്. ഈ സമയമെല്ലാം ഇളയ കുട്ടിയെ മുറിക്കുള്ളിൽ തനിയെ അടച്ചിട്ടിരിക്കുകയായിരുന്നു. ആശുപത്രിയിൽ കുട്ടിയുടെ മാതാവും അരുണാനന്ദും നൽകിയ മൊഴിയിൽ വൈരൂദ്ധ്യമുണ്ടായിരുന്നു. ഒരാൾ കട്ടിലിൽ നിന്നും വീണതാണെന്നും മറ്റൊരാൾ കളിച്ചപ്പോൾ വീണതാണെന്നുമാണ് ഡോക്ടറോട് പറഞ്ഞത്. ഇതിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ തൊടുപുഴ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി വിവരങ്ങൾ തിരക്കിയെങ്കിലും കട്ടിലിൽ നിന്നും വീണ് പരുക്കേറ്റതാണെന്ന മൊഴിയിൽ ഇവർ ഉറച്ചു നിന്നു. തുടർന്ന് കുട്ടിയുടെ നില ഗുരുതരമായതോടെ പൊലീസിന്റെ സഹായത്തോടെ ആംബുലൻസിൽ കുട്ടിയെ കോലഞ്ചേരിയിലേയ്ക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിൽ കുട്ടിയുടെ തലയോട്ടിക്ക് വലിയതോതിൽ മുറിവ് സംഭവിച്ചുണ്ടെന്നും മർദിച്ചതാകാൻ സാധ്യതയുണ്ടെന്നും വ്യക്തമായി. ഈ വിവരം പൊലീസിനേയും എറണാകുളം, ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരേയും അറിയിക്കുകയും ചെയ്തു. ഇതേതുടർന്ന് തൊടുപുഴ പൊലീസ് അരുണിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തെങ്കിലും ആദ്യമൊന്നും ഇയാൾ കുറ്റം സമ്മതിച്ചില്ല. കുട്ടിയുടെ മാതാവും ആദ്യഘട്ടത്തിൽ ഇയാൾ കുട്ടിയെ മർദിച്ചതായി മൊഴി നൽകിയില്ല. പിന്നീട് ഇയാൾ പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് അറിഞ്ഞതോടെയാണ് മർദന വിവരം പറയുന്നത്.

ഇതിനോടകം വീട്ടിൽ തനിച്ചായിരുന്ന ഇളയകുട്ടിയെ പൊലീസുകാർ അയൽവാസികളോടൊപ്പം വീട്ടിലെത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. ചേട്ടനെ മർദിച്ചതായി ഇളയകുഞ്ഞും പൊലീസിനോട് പറഞ്ഞു. അരുണിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂരമായി മർദിച്ചതായും ഇയാൾ പൊലീസിനോട് സമ്മതിച്ചത്.

ഇതേ തുടർന്ന് ഇന്നുവൈകിട്ട് അഞ്ചോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. ഇന്നു കോടതിയിൽ ഹാജരാക്കും. നിലവിൽ വധശ്രമം, പോക്‌സോ മുതലായ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. ജ്യൂവനെൽ ജസ്റ്റീസ് ആക്ടിന്റെ പരിധിയിലെ മറ്റ് ഏതാനും വകുപ്പുകൾ കൂടി ചുമത്തും. തൊടുപുഴ ഡിവൈ.എസ്.പി എ.പി ജോസിന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ അഭിലാഷ്, പ്രിൻസിപ്പൽ എസ്.ഐ സാഗർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Read More >>