ആപ്പിള്‍ ആപ്പ് സ്റ്റോറിലും ​ഗൂ​ഗ്ള്‍ പ്ലേസ്റ്റോറിലും ടിക് ടോക് തിരിച്ചെത്തി

അശ്ലീലവീഡിയോകളും, ചൈൽഡ് പോണോഗ്രാഫിയും പ്രചരിക്കുന്നു എന്നു കാണിച്ച് നൽകിയ പരാതിയിൽ മദ്രാസ് ഹൈേേക്കാടതിയുടെ ഉത്തരവു പ്രകാരമാണ് ആപ്പ് സ്‌റ്റോറിൽ നിന്നും ഗൂഗ്ൾ പ്ലേസ്റ്റോറിൽ നിന്നും ടിക് ടോക്ക് നീക്കിയത്.

ആപ്പിള്‍ ആപ്പ് സ്റ്റോറിലും ​ഗൂ​ഗ്ള്‍ പ്ലേസ്റ്റോറിലും ടിക് ടോക് തിരിച്ചെത്തി

മുംബൈ: നിരോധനം പിൻവലിച്ചതോടെ ഗൂഗിൾ പ്ലേസ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ടിക് ടോക്ക് ആപ്ലിക്കേഷൻ തിരിച്ചെത്തി. അശ്ലീലവീഡിയോകളും, ചൈൽഡ് പോണോഗ്രാഫിയും പ്രചരിക്കുന്നു എന്നു കാണിച്ച് നൽകിയ പരാതിയിൽ മദ്രാസ് ഹൈേേക്കാടതിയുടെ ഉത്തരവു പ്രകാരമാണ് ആപ്പ് സ്‌റ്റോറിൽ നിന്നും ഗൂഗ്ൾ പ്ലേസ്റ്റോറിൽ നിന്നും ടിക് ടോക്ക് നീക്കിയത്.

ഇത്തരം പ്രശ്നങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാമെന്ന കമ്പനിയുടെ ഉറപ്പിന്മേൽ കോടതി ടിക് ടോക്കിനുള്ള നിരോധനം നീക്കിയിരുന്നു. വ്യവസ്ഥ ലംഘിച്ചാൽ കോടതി അലക്ഷ്യമാകുമെന്ന മുന്നറിയിപ്പും കോടതി നൽകിയിട്ടുണ്ട്.

Read More >>