ബിക്കിനിയും മദ്യവും വേണ്ട; ടൂറിസ്റ്റുകളെ തേടി സൗദി- വിസാ നിരക്കുകള്‍ കുറച്ചു

മദ്യം കഴിക്കരുത്, ബിക്കിനി ധരിക്കരുത് തുടങ്ങിയ കര്‍ശ്ശന നിയന്ത്രണങ്ങളും ടൂറിസ്റ്റുകള്‍ക്ക് ഉള്ളതായി റിപ്പോര്‍ട്ടുണ്ട്.

ബിക്കിനിയും മദ്യവും വേണ്ട; ടൂറിസ്റ്റുകളെ തേടി സൗദി- വിസാ നിരക്കുകള്‍ കുറച്ചു

റിയാദ്: രാജ്യത്തെ ടൂറിസം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കാന്‍ സന്ദര്‍ശക വിസാ നിരക്കുകള്‍ കുറച്ച് സൗദി. എല്ലാ സന്ദര്‍ശക വിസക്കുമുള്ള നിരക്ക് 300 റിയാലാക്കി സൗദി മന്ത്രിസഭ ഏകീകരിച്ചു.

ഹജ്, ഉംറ, ടൂറിസ്റ്റ്, ബിസിനസ്, വിസിറ്റ്, ട്രാന്‍സിറ്റ്, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ക്കെല്ലാം ഏകീകൃത ഫീസ് ആയ 300 റിയാല്‍ ബാധകമായിരിക്കും. മൂന്ന് മാസം കാലാവധിയുള്ളതാണ് ഒന്നാമത്തെ വിസ. ഇതില്‍ ഓരോ മാസവും പുറത്ത് പോയി മടങ്ങിയെത്തണം.

2030 ഓടെ മുപ്പത് ദശലക്ഷം ഉംറ തീര്‍ത്ഥാടകരെ രാജ്യത്തെത്തിക്കുക എന്ന ലക്ഷ്യവും പുതിയ വിസാ നിരക്ക് ഇളവിന് പിന്നിലുള്ളതായി സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഒരു വര്‍ഷം കാലാവധിയുള്ളതാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ. ഈ വിസയില്‍ എത്ര തവണയും രാജ്യത്തിന് പുറത്ത് പോയി വരാം. ഒരു സന്ദര്‍ശനത്തില്‍ 90 ദിവസം മാത്രമേ രാജ്യത്തിന് അകത്ത് താമസിക്കാനാകൂ. വര്‍ഷത്തില്‍ 180 ദിസവും.

മൂന്ന് മാസത്തിന് ശേഷം ഒരു തവണയെങ്കിലും പുറത്ത് പോയി വരണം.

സന്ദര്‍ശന വിസാ നിരക്കുകള്‍ കുത്തനെ കുറച്ചത് ടൂറിസം രംഗത്ത് നേട്ടമുണ്ടാക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ മാസം അവസാനത്തോടെ 51 രാഷ്ട്രങ്ങള്‍ക്ക് പുതിയ ടൂറിസ്റ്റ് വിസ അനുവദിക്കും. ഇതില്‍ ഇന്ത്യയില്ല. ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷയില്‍ 30 മിനിറ്റിനകം തീരുമാനമെടുക്കും.

നിലവില്‍ സൗദി പൗരന്മാര്‍ക്കു മാത്രം പ്രവേശനമുള്ള ടൂറിസം ഇടങ്ങളിലേക്ക് വൈകാതെ വിദേശികള്‍ക്കും അനുമതി ലഭിക്കും. ടൂറിസം മേഖലയില്‍ എഴുപതിനായിരം അധികം തൊഴിലവസരങ്ങളാണ് സൗദി ലക്ഷ്യം വയ്ക്കുന്നത്. പ്രതിവര്‍ഷം 25 ബില്യണ്‍ യു.എസ് ഡോറളാണ് സൗദികള്‍ വിദേശത്ത് ടൂറിസനത്തിനായി ചെലവിടുന്നത്. ഇത് രാജ്യത്തിനുള്ളില്‍ തന്നെ ചെലവഴിക്കാനുള്ള പദ്ധതികള്‍ രാജ്യം ആവിഷ്‌കരിച്ച് വരികയാണ്.

മദ്യം കഴിക്കരുത്, ബിക്കിനി ധരിക്കരുത് തുടങ്ങിയ കര്‍ശ്ശന നിയന്ത്രണങ്ങളും ടൂറിസ്റ്റുകള്‍ക്ക് ഉള്ളതായി റിപ്പോര്‍ട്ടുണ്ട്.

Next Story
Read More >>