മധുര ഡിവിഷനില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

ഇന്നു മുതൽ 18 വരെയും 20 നും ചെന്നൈയിൽ നിന്നു പുറപ്പെടുന്ന ചെന്നൈ എഗ്മൂർ- ഗുരുവായൂർ എക്‌സ്പ്രസ് തിരുനെൽവേലിയിൽ ഒന്നേമുക്കാൽ മണിക്കൂർ വൈകും

മധുര ഡിവിഷനില്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

തിരുവനന്തപുരം: മധുര റെയിൽവേ ഡിവിഷനിലെ റെയിൽ പാതയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വരും ദിവസങ്ങളിൽ കേരളത്തിൽ നിന്നുള്ള ചില ട്രെയിനുകൾ പൂർണമായും ഭാഗികമായും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.

15 ലെ കൊല്ലം- പുനലൂർ പാസഞ്ചർ (56740) പൂർണമായി റദ്ദാക്കി. 15 ന് ചെങ്കോട്ട- കൊല്ലം പാസഞ്ചർ (56737), ഗുരുവായൂർ- പുനലൂർ പാസഞ്ചർ (56365), പുനലൂർ- ഗുരുവായൂർ പാസഞ്ചർ (56366) എന്നിവ പുനലൂരിനും കൊല്ലത്തിനുമിടയിൽ സർവീസ് നടത്തില്ല. നാഗർകോവിൽ- കോയമ്പത്തൂർ (56319), കോയമ്പത്തൂർ -നാഗർകോവിൽ (56320) പാസഞ്ചർ ട്രെയിനുകൾ ഇന്നു മുതൽ 18 വരെയും 20 നും വിരുദുനഗറിനും ഡിണ്ടിഗലിനുമിടയിൽ റദ്ദാക്കി.

ഇന്നു മുതൽ 18 വരെയും 20 നും ചെന്നൈയിൽ നിന്നു പുറപ്പെടുന്ന ചെന്നൈ എഗ്മൂർ- ഗുരുവായൂർ എക്‌സ്പ്രസ് തിരുനെൽവേലിയിൽ ഒന്നേമുക്കാൽ മണിക്കൂർ വൈകും. 15 ന് 3.30 നു പകരം പുനലൂർ- മധുര പാസഞ്ചർ (56701) 5.45 നാകും പുറപ്പെടുക.

Next Story
Read More >>