ഉറക്കമുണരുമ്പോള്‍ ചവറ് ലുക്കാണ്; ഇതൊക്കെ വെറും മേക്കപ്പല്ലേ- വരലക്ഷ്മി

നടിമാരെ പോലെ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു വീഡിയോ

ഉറക്കമുണരുമ്പോള്‍ ചവറ് ലുക്കാണ്; ഇതൊക്കെ വെറും മേക്കപ്പല്ലേ- വരലക്ഷ്മി

മുംബൈ: ഉറക്കുമുണരുമ്പോള്‍ എല്ലാവരെയും പോലെ ചവറു ലുക്കാണ് നടിമാരുമെന്ന് തെന്നിന്ത്യന്‍ നടി വരലക്ഷ്മി ശരത് കുമാര്‍. മേക്കപ്പ് വീഡിയോ പങ്കുവച്ചാണ് താരത്തിന്റെ രസകരമായ പരാമര്‍ശം.

'നടിമാരെ പോലെ ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു വീഡിയോ. കുറ്റങ്ങളൊന്നുമില്ലാതെയല്ല ഞങ്ങള്‍ ഉണരുന്നത് എന്ന് ഇതു കാണിച്ചു തരും. ഇങ്ങനെയിരിക്കുന്നതിന് പിന്നില്‍ ഒരുപാട് പേരുടെ അദ്ധ്വാനമുണ്ട്. അതു കൊണ്ട് ഞങ്ങള്‍ പെര്‍ഫക്ടാണെന്ന് ചിന്തിക്കരുത്. എണീക്കുമ്പോള്‍ നിങ്ങളെപ്പോലെ ചവറാണ് ഞങ്ങളും' - അവര്‍ പറഞ്ഞു.

മേക്കപ്പ് വീഡിയോ പങ്കുവെച്ച താരത്തിന് പിന്തുണയുമായി നിരവധി പേര്‍ രംഗത്തു വന്നു.

Next Story
Read More >>