വയലാര്‍ അവാര്‍ഡ് നോവലിസ്റ്റ് വി.ജെ.ജയിംസിന്

ഒരുലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമാണ് അവാർഡ്.

വയലാര്‍ അവാര്‍ഡ് നോവലിസ്റ്റ് വി.ജെ.ജയിംസിന്

തിരുവനന്തപുരം: ഈ വർഷത്തെ വയലാർ അവാർഡ് വി.ജെ.ജയിംസിന്. അദ്ദേഹത്തിന്റെ നിരീശ്വരൻ എന്ന നോവല്‍ ആണ് അവാർഡിനർഹമായത്. പെരുമ്പടവം ശ്രീധരന്റെ നേതൃത്വത്തിലുള്ള അവാർഡ് നിർണയ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ഏകകണ്ഠമായിരുന്നു അവാർഡ് നിർണയമെന്ന് പെരുമ്പടവം ശ്രീധരൻ അറിയിച്ചു. ഒരുലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവുമാണ് അവാർഡ്.

നേരത്തേ അവാർഡ് നിർണയത്തിൽ ബാഹ്യസമ്മർദ്ദമുണ്ടെന്ന് ആരോപിച്ച് എം.കെ.സാനു സമിതിയിൽ നിന്ന് രാജിവച്ചിരുന്നു. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാലാണ് എം.കെ.സാനു സമിതിയിൽ നിന്നൊഴിവായതെന്നാണ് പെരുമ്പടവം നൽകുന്ന വിശദീകരണം. വായലാര്‍ രാമവര്‍മയുടെ പേരിലുള്ള പുരസ്കാരം ലഭിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് വി.ജെ.ജയിംസ് പ്രതികരിച്ചു.

ഓര്‍മ ഉറയ്ക്കുന്നതുമുതല്‍ കേട്ടു തുടങ്ങിയ പേരാണ് വയലാറിന്റേത്. അദ്ദേഹത്തിന്റെ കവിതകളും പാട്ടുകളും ബാല്യം മുതലേ സിരകളില്‍ കലര്‍ന്നിട്ടുണ്ട്. അതൊക്കെ തന്റെ എഴുത്തിനും ഊര്‍ജമായിട്ടുണ്ടെന്നും വി.ജെ.ജയിംസ് 'തത്സമയ'ത്തോട് പറഞ്ഞു.

Next Story
Read More >>