ദിവസവരുമാനം 700 കോടി; ലോകത്തെ അതിസമ്പന്ന കുടുംബങ്ങളില്‍ മുന്നില്‍ വാള്‍ട്ടന്‍ കുടുംബം

100 ബില്ല്യൺ ഡോളർ സമ്പാദ്യവുമായി സൗദി കുടുംബം നാലാം സ്ഥാനത്താണ്. ഇന്ത്യൻ വ്യവസായ പ്രമുഖരായ അംബാനി കുടുംബം 50.4 ബില്ല്യൺ ഡോളറുമായി ഒമ്പതാം സ്ഥാനത്തുണ്ട്

ദിവസവരുമാനം 700 കോടി; ലോകത്തെ അതിസമ്പന്ന കുടുംബങ്ങളില്‍ മുന്നില്‍ വാള്‍ട്ടന്‍ കുടുംബം

ന്യൂഡൽഹി: മിനുട്ടിൽ 70000 ഡോളർ, മണിക്കുറിൽ 4 മില്ല്യൺ ഡോളർ, ഒരു ദിവസം 100 മില്ല്യൺ ഡോളർ, റീട്ടെയിൽ വില്പനകാരായ വാൾമാർട്ട് കുടുംബത്തിന്റെ ഒരു ദിവസത്തെ സമ്പാദ്യമാണിത്.

വാൾമാർട്ട് സ്ഥാപകൻ സാം വാൾട്ടന്റെ മൂന്നാം തലമുറയും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നകുടുംബങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തുമെന്ന് ബ്ലൂംബര്‍ഗ് ഇന്റര്‍നാഷണല്‍ റിപ്പോർട്ട് പറയുന്നു. ഒരുമിനുട്ടിൽ സമ്പാദിക്കുന്നത് ഇന്ത്യൻ രൂപ ഏകദേശം 50 ലക്ഷത്തോളമാണ്. മണിക്കുറിൽ ഇത് ഇരുപത്തി എട്ട് കോടിക്ക് അടുത്താണ്. ഒരു ദിവസം ഏകദേശം ഇത് എഴുനൂറ് കോടിക്കു മുകളിൽ വരും.

ലോകമെമ്പാടുമുള്ള 11,000 റിട്ടെയില്‍ സ്റ്റോറുകളിൽ നിന്നും വാൾമാർട്ട് 514 ബില്ല്യൺ ഡോളറിന്റെ വില്പന നടത്തുന്നുണ്ടെന്നും ബ്ലുംബർഗ് പറയുന്നു.വാള്‍മാർട്ടിന്റെ 50 ശതമാനം ഓഹരിയും വാൾട്ടൻ കുടുംബത്തിന്റെ കയ്യിലാണ്.

ലോകത്തെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളുടെ പട്ടികയിൽ 190.5 ബില്ല്യൺ ഡോളറിന്റെ വളർച്ചയുമായി വാൾമാർട്ട് കുടുംബം ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ യു.എസ്സിലെ മറ്റൊരു വ്യവസായ കുടുംബമായ മാർസ് 126.5 ബില്ല്യണിന്റെ നേട്ടവുമായി രണ്ടാം സ്ഥാനത്തും കൊച്ച് ഫാമിലി 124.5 ബില്ല്യൺ ഡോളറുമായി മൂന്നാം സ്ഥാനത്തുമുണ്ട്. 100 ബില്ല്യൺ ഡോളർ സമ്പാദ്യവുമായി സൗദി കുടുംബം നാലാം സ്ഥാനത്താണ്. ഇന്ത്യൻ വ്യവസായ പ്രമുഖരായ അംബാനി കുടുംബം 50.4 ബില്ല്യൺ ഡോളറുമായി ഒമ്പതാം സ്ഥാനത്തുണ്ട്.

Read More >>