പള്ളി പണിയാന്‍ പ്രത്യേക ഭൂമി; ഉത്തരവ് ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരം- ഈ വകുപ്പിനെ കുറിച്ച് അറിയാം

ഭരണഘടന പ്രകാരം സുപ്രിംകോടതിയുടെ സവിശേഷ അധികാരത്തില്‍പ്പെടുന്നതാണ് വകുപ്പ് 142

പള്ളി പണിയാന്‍ പ്രത്യേക ഭൂമി; ഉത്തരവ് ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരം- ഈ വകുപ്പിനെ കുറിച്ച് അറിയാം

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ 2.77 ഏക്കര്‍ വരുന്ന തര്‍ക്കഭൂമി ക്ഷേത്രം പണിയാന്‍ വിട്ടുനല്‍കിയ സുപ്രിംകോടതി വിധിക്കൊപ്പം, പള്ളി പണിയാനായി അഞ്ചേക്കര്‍ ഭൂമി നല്‍കിയ വിധിക്കായി കോടതി ഉപയോഗിച്ചത് തങ്ങളുടെ സവിശേഷ അധികാരം.

ഭരണഘടനയിലെ 142-ാം വകുപ്പ് ഉപയോഗിച്ചാണ് ചീഫ്് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് ഈ വിധി പ്രസ്താവനം നടത്തിയത്.

>വകുപ്പ് 142

ഭരണഘടന പ്രകാരം സുപ്രിംകോടതിയുടെ സവിശേഷ അധികാരത്തില്‍പ്പെടുന്നതാണ് വകുപ്പ് 142.

നിയമം അനുസരിച്ച് സുപ്രിംകോടതിക്ക് അതിന്റെ ആധികാരികതയുടെ പ്രയോഗത്തില്‍, അതിന്റെ മുമ്പാകെ നിലവിലുള്ള ഏതെങ്കിലും കാരണത്തിലോ വിഷയത്തിലോ പൂര്‍ണ്ണമായും നീതി നടപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ സാധിക്കും.

ഇത്തരത്തിലുള്ള ഒരു തീരുമാനം കോടതിക്ക് പാസാക്കുകയോ അല്ലെങ്കില്‍ അങ്ങനെയുള്ള ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്യാവുന്നതും അപ്രകാരം പാസാക്കിയ ഏതെങ്കിലും തീരുമാനമോ (ഡിക്രി) ഉത്തരവോ പാര്‍ലമെന്റ് ഉണ്ടാക്കിയ ഏതെങ്കിലും നിയമം വഴിയോ അല്ലെങ്കില്‍ രാഷ്ട്രപതി ഉത്തരവു വഴി നിര്‍ണ്ണയിക്കുന്ന വിധത്തിലും ഇന്ത്യയിലെ ഭൂപ്രദേശത്തിനുള്ളില്‍ എവിടെയും പ്രാവര്‍ത്തികമാക്കാവുന്നതുമാണ്.

പാര്‍ലമെന്റ് ഇതിനായി പാസാക്കുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായി രാജ്യത്ത് എവിടെ നിന്നും ആരെയും ഹാജരാക്കാനും രേഖ ആവശ്യപ്പെടാനും കോടതിക്ക് അധികാരമുണ്ടാകും. വിധിയിലെ അലക്ഷ്യത്തെ കുറിച്ച് വിചാരണ ചെയ്യുവാനും ശിക്ഷിക്കുവാനും കോടതിക്ക് സമ്പൂര്‍ണ്ണമായ അധികാരമാണ് വകുപ്പിന് കീഴിലുള്ളത്.

Read More >>