വാട്‌സ് ആപ്പിന് പത്തുവയസ്

ലോകത്താകമാനം അതിർ വരമ്പുകൾ ഭേദിച്ച് സന്ദേശങ്ങൾ കൈമാറുകയാണ്. 2014ൽ ഫേസ്ബുക്ക് 19 ലക്ഷം കോടി ഡോളറിന് വാട്‌സ് അപ്പിനെ ഏറ്റെടുത്തു. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളിക്കുന്ന വാട്‌സ് ആപ്പ് ഇതിനോടകം വ്യത്യസ്ത ഫീച്ചറുകളാണ് ഉൾപ്പെടുത്തിയത്. വീഡിയോ കോൾ, സ്റ്റാറ്റസ് എന്നിവ അതിൽ ചിലതു മാത്രമാണ്. രാത്രി സമയങ്ങളിൽ ഉപയോഗിക്കുന്നതിനായ് പ്രത്യേകം തയ്യാറാക്കുന്ന ഡാർക്ക് മോഡിനായുള്ള കാത്തിരിപ്പിലാണ് ഉപഭോക്താക്കൾ.

വാട്‌സ് ആപ്പിന് പത്തുവയസ്Photo from Pixabay

മുംബൈ: പരസ്പര ആശയ കൈമാറ്റത്തിന് അകലം ഒരു പ്രശ്‌നമല്ലെന്നു കാണിച്ചു തന്ന വാട്‌സ് ആപ്പിന് പത്തു വയസ്സ്. 2009ൽ യാഹൂവിലെ മുൻ ജീവനക്കാരാണ് വാട്‌സ് ആപ്പിന് രൂപം നൽകിയത്. ഇന്നത് ലോകത്താകമാനം അതിർ വരമ്പുകൾ ഭേദിച്ച് സന്ദേശങ്ങൾ കൈമാറുകയാണ്. 2014ൽ ഫേസ്ബുക്ക് 19 ലക്ഷം കോടി ഡോളറിന് വാട്‌സ് അപ്പിനെ ഏറ്റെടുത്തു. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളിക്കുന്ന വാട്‌സ് ആപ്പ് ഇതിനോടകം വ്യത്യസ്ത ഫീച്ചറുകളാണ് ഉൾപ്പെടുത്തിയത്. വീഡിയോ കോൾ, സ്റ്റാറ്റസ് എന്നിവ അതിൽ ചിലതു മാത്രമാണ്. രാത്രി സമയങ്ങളിൽ ഉപയോഗിക്കുന്നതിനായ് പ്രത്യേകം തയ്യാറാക്കുന്ന ഡാർക്ക് മോഡിനായുള്ള കാത്തിരിപ്പിലാണ് ഉപഭോക്താക്കൾ.

പത്തു വർഷകാലം

2009- ഐഫോൺ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കായി വാട്‌സ് ആപ്പ് ആരംഭിച്ചു. തുടക്കത്തിൽ ഒരു സന്ദേശ കൈമാറ്റ ആപ്ലിക്കേഷൻ മാത്രമായിരുന്നുവെങ്കിലും വർഷാവസാനത്തോടെ ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കാൻ കഴിയും വിധം വാട്‌സ് ആപ്പ് മാറി.

2010-ലൊക്കേഷൻ പങ്കുവയ്ക്കുന്നതിനുള്ള ഫീച്ചർ ആരംഭിച്ചു. ഉപഭോക്താക്കൾക്ക് തങ്ങളുടെ നിലവില ലൊക്കേഷൻ പങ്കുവയ്ക്കാൻ സാധിച്ചു.

2013- ഈ വർഷം മുതലാണ് വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ ആരംഭിക്കുന്നത്.

2014-ഏപ്രിലിൽ 500 മില്ല്യൺ ഉപഭോക്താക്കൾ എന്ന നേട്ടത്തിൽ എത്തി. ഈ വർഷം തന്നെയാണ് ഫേസ്ബുക്ക് വാട്‌സ് ആപ്പിനെ ഏറ്റെടുത്തതും. റീഡ് റെസിപ്റ്റ് ഫീച്ചർ കൊണ്ടുവന്നു.സന്ദേശങ്ങൾ വായിക്കുമ്പോൾ അതിന് നീല ടിക്ക് ചിഹ്നം മാർക്ക് ചെയ്യുന്നതാണ് റീഡ് റെസിപ്റ്റ്‌സ് ഫീച്ചർ.

2015-ജനുവരിയിൽ ഡെസ്ക് ടോപ് ഉപഭോക്താക്കൾക്കും വാട്‌സ് ആപ്പ് ഉപയോഗിക്കാനുള്ള സാദ്ധ്യതകൾ അവലംബിച്ചു.

2016- സന്ദേശങ്ങളുടെ സുരക്ഷലക്ഷ്യമിട്ട് എന്റ് ടു എന്റ് എൻക്രിപ്ഷൻ സംവിധാനം ആരംഭിച്ചു.വീഡിയോ കോളിങ് സംവിധാനം ആരംഭിച്ചു.

2017- സ്റ്റാറ്റസ് ഫീച്ചർ കൊണ്ടുവന്നു.

2018-ഗ്രൂപ്പ് കോളിങ്,വാട്‌സ് ആപ്പ് സ്റ്റിക്കർ എന്നിവ ആരംഭിച്ചു. വാട്‌സ് ആപ്പിന്റെ ബിസിനസ് ആപ്പ് പുറത്തിറക്കി.

2019-വാട്‌സ് ആപ്പിന് പത്തുവയസ്സ്‌

Read More >>