എല്ലാ ദിവസവും ജോളി വിളിച്ച ആ മാഡം ആരാണ്; മാഡത്തിന് എന്‍.ഐ.ടിയുമായി ബന്ധം?

എന്‍.ഐ.ടി കാമ്പസിനകത്ത് പ്രവേശിക്കാന്‍ സഹായിച്ചത് ഈ മാഡമാണെന്നും സംശയമുണ്ട്

എല്ലാ ദിവസവും ജോളി വിളിച്ച ആ മാഡം ആരാണ്; മാഡത്തിന് എന്‍.ഐ.ടിയുമായി ബന്ധം?

കോഴിക്കോട്: ജോളി എല്ലാ ദിവസം കൂടുതല്‍ സമയം സംസാരിച്ച മാഡം ആരാണെന്ന അവ്യക്തത തുടരുന്നു. പലപ്പോഴും ജോളി ഫോണില്‍ എന്‍.ഐ.ടിയിലെ മാഡവുമായി സംസാരിക്കുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടതായി രണ്ടാം ഭര്‍ത്താവ് ഷാജുവും വെളിപ്പെടുത്തിയിട്ടുണ്ട്.

എന്‍.ഐ.ടി കാമ്പസിനകത്ത് പ്രവേശിക്കാന്‍ സഹായിച്ചത് ഈ മാഡമാണെന്നും സംശയമുണ്ട്. അതേസമയം ജോളിയുടെ ഉപയോഗിച്ച മൂന്ന് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയാല്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

അറസ്റ്റിലാകുന്നതിന് രണ്ടു ദിവസം മുമ്പു വരെ ജോളി നിരന്തരം പലരെയും വിളിച്ചിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ ഈ ഫോണുകള്‍ ഇപ്പോള്‍ കാണുന്നില്ല എന്നാണ് ഭര്‍ത്താവ് ഷാജു പറയുന്നത്. ഇത് തന്റെ കൈയിലില്ലെന്നും അദ്ദേഹം പറയുന്നു. ജോളിയെ അറസ്റ്റ് ചെയ്യുന്നതിന് തൊട്ടു മുമ്പു വരെ ഇത് ഉപയോഗിച്ചിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളുടെ കൈയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.

ഡപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീയുമായി ജോളിക്ക് വര്‍ഷങ്ങള്‍ നീണ്ട ബന്ധമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

അതിനിടെ, ജോളി മുക്കം എന്‍.ഐ.ടി പരിസരം കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ബ്ലാക്ക് മെയിലിങ്ങ് വഴി പല പ്രമുഖരില്‍ നിന്നും പണം തട്ടിയതായും സൂചനയുണ്ട്. റിയല്‍ എസ്റ്റേറ്റ്, സെക്സ് മാഫിയകളുമായും ജോളി അടുത്തബന്ധം പുലര്‍ത്തിയിരുന്നു.

വിദ്യാര്‍ത്ഥിനികളെ വശീകരിച്ച് പെണ്‍വാണിഭത്തിന് ഉപയോഗിച്ചതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. മുക്കം എന്‍.ഐ.ടി പരിസരത്തെ ബ്യൂട്ടി പാര്‍ലര്‍ കേന്ദ്രീകരിച്ച് വന്‍ തട്ടിപ്പുകള്‍ അരങ്ങേറിയതായാണ് സൂചന. ബ്യൂട്ടി പാര്‍ലറിലെ നിത്യസന്ദര്‍ശകയായിരുന്നു ജോളി. ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖയും ഭര്‍ത്താവും ജോളിക്ക് സഹായം നല്‍കിയതായും അന്വേഷണ സംഘത്തിന് സംശയമുണ്ട്.

കേസില്‍ അന്ധവിശ്വാസത്തിന്റെ സാധ്യതകളും പൊലീസ് തേടുന്നുണ്ട്. ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസ് മരിക്കുമ്പോള്‍ ശരീരത്തിലുണ്ടായിരുന്ന തകിടാണ് ഇത്തരത്തില്‍ ഒരു സംശയത്തിന് കാരണം. കട്ടപ്പനയിലെ ഒരു ജ്യോല്‍സ്യന്‍ നല്‍കിയ തകിടാണു ശരീരത്തിലുണ്ടായിരുന്നത്. തകിടിലൂടെ വിഷം അകത്തുചെല്ലാന്‍ സാധ്യതയുണ്ടോയെന്നാണു പരിശോധന. കൊലപാതക പരമ്പരകളില്‍ ജോത്സ്യന്റെ പങ്കും പൊലീസ് അന്വേഷിക്കും.

ജോളിയുടെ നാടായ കട്ടപ്പനയിലെ ജ്യോല്‍സ്യനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും ഹാജരായിട്ടില്ല. ഇതും സംശയത്തിന് ഇട നല്‍കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാര്‍ത്താ മാദ്ധ്യമങ്ങളില്‍ വന്നതു മുതല്‍ ജ്യോത്സനെ കാണാനില്ല.

Next Story
Read More >>