വിമര്‍ശകരെ എന്തിനാണ് ഇത്ര ഭയം? ബ്രിട്ടീഷ് എം.പിക്ക് വിസ നിഷേധിച്ച സംഭവത്തില്‍ സര്‍ക്കാറിനെതിരെ ശശി തരൂര്‍

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെ വിമര്‍ശിച്ച ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം ഡെബ്ബി അബ്രഹാംസിന് ഇന്ത്യയിലേക്കുള്ള വിസ നിഷേധിച്ച...

വിമര്‍ശകരെ എന്തിനാണ് ഇത്ര ഭയം? ബ്രിട്ടീഷ് എം.പിക്ക് വിസ നിഷേധിച്ച സംഭവത്തില്‍ സര്‍ക്കാറിനെതിരെ ശശി തരൂര്‍

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെ വിമര്‍ശിച്ച ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം ഡെബ്ബി അബ്രഹാംസിന് ഇന്ത്യയിലേക്കുള്ള വിസ നിഷേധിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.

എന്തിനാണ് സര്‍ക്കാര്‍ വിമര്‍ശകരെ ഭയപ്പെടുന്നത് എന്ന് തരൂര്‍ ചോദിച്ചു. ഇത് ജനാധിപത്യത്തിന് നിരക്കുന്നല്ല. കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാണ് എന്ന് സര്‍ക്കാര്‍ പറയുന്നു. എന്നിട്ടും എന്തിനാണ് അനുമതി നിഷേധിച്ചത്? - തരൂര്‍ ചോദിച്ചു.

ലേബര്‍ പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗമയ ഡെബി അബ്രഹാംസ്, കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് രൂപീകരിച്ച പാര്‍ലമെന്ററി ഗ്രൂപ്പിന്റെ അദ്ധ്യക്ഷകൂടിയാണ്. സംഭവത്തെക്കുറിച്ച് ഡെബി പറയുന്നതിങ്ങനെ. ''മറ്റെല്ലാവരോടൊപ്പം, എന്റെ ഇ-വിസ ഉള്‍പ്പെടെയുള്ള രേഖകള്‍ സഹിതം ഞാന്‍ ഇമിഗ്രേഷന്‍ ഡെസ്‌കില്‍ ഹാജരാക്കി, തുടര്‍ന്ന് എന്റെ ഫോട്ടോ എടുത്ത ശേഷം ഉദ്യോ?ഗസ്ഥന്‍ സ്‌ക്രീനില്‍ നോക്കുകയും തല കുലുക്കാന്‍ തുടങ്ങുകയും ചെയ്തു.

എന്റെ വിസ നിരസിക്കപ്പെട്ടുവെന്നു പറഞ്ഞ ഉദ്യോഗസ്ഥന്‍ പാസ്പോര്‍ട്ട് എടുത്ത് 10 മിനിറ്റോളം അപ്രത്യക്ഷമായി. തിരിച്ചെത്തിയ ഉദ്യോഗസ്ഥന്‍ തന്നോട് മോശമായി പെരുമാറി. എന്നാല്‍ എന്തുകൊണ്ടാണ് എന്റെ വിസ നിഷേധിക്കപ്പെട്ടതെന്ന് അറിയില്ലെന്നും അവര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ഇന്ത്യയുടെ വിദേശ കാര്യ വക്താവ് പെട്ടെന്നുള്ള പ്രതികരണത്തിന് തയ്യാറായില്ലെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

2011 മുതല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിയായിരുന്ന അവര്‍ സ്വകാര്യ ആവശ്യത്തിനായി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് വേണ്ടിയാണ് ഇന്ത്യയിലെത്തിയിരുന്നത്. കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് യു.കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ക്ക് ഡെബി കത്തെഴുതിയിരുന്നു.

കേന്ദ്ര സര്‍ക്കാറിന്റെ നടപടി ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കുന്നതാണെന്നായിരുന്നു അവരുടെ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. കാശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെ 20 ലധികം വിദേശ നയതന്ത്രജ്ഞരെ കശ്മീര്‍ സന്ദര്‍ശിക്കാനായി മോദി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. അടുത്ത സംഘം ആറു മാസത്തിനകം കാശ്മീരിലെത്താനിരിക്കെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹിന്ദു സര്‍ക്കാറിന്റെ നടപടിയെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Next Story
Read More >>