ഡിസംബറില്‍ മുട്ടയിട്ട വിസ്ഡം രണ്ട് മാസത്തിലേറെയാണു അതിനു അടയിരുന്നത് .

ഏഴാമത്തെ ഇണയിൽ 'വിസ്ഡ'ത്തിനൊരു കുഞ്ഞ്

Published On: 19 Feb 2019 3:04 PM GMT
ഏഴാമത്തെ ഇണയിൽ   വിസ്ഡത്തിനൊരു കുഞ്ഞ്

ഹൊണോലുലു: 68 വയസ്സായ വിസ്ഡം വീണ്ടും അമ്മയായി. ആരാണന്നല്ലേ ഈ വിസ്ഡം. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കടൽപക്ഷിയാണ് ലേയ്‌സൺ ആൽബട്രോസ് ഗണത്തിൽപ്പെട്ട വിസ്ഡം.


ഹവായിയിലെ മിഡ്വേ അറ്റോൾ ദ്വീപിലെ വന്യജീവി സങ്കേതത്തിൽ കഴിയുന്ന വിസ്ഡം ഇത്തവണയും അവിടെ തന്നെയാണ് കുഞ്ഞിനെ വിരിയിച്ചത്. പക്ഷിഗവേഷകനായ ഷാൻഡ്‌ലർ റേബിൻസ് 1956 -ലാണ് വിസ്ഡത്തെ തിരിച്ചറിയാനായി കാലിൽ ടാഗ് ഇട്ടുകൊടുത്തത്. അന്ന് വിസ്ഡത്തിന്റെ പ്രായം ഏകദേശം ആറ് വയസ്സ്.

ഡിസംബറിൽ മുട്ടയിട്ട വിസ്ഡം രണ്ട് മാസത്തോളമാണ് അതിന് അടയിരുന്നത്. വിസ്ഡവും ഇണയും മാറിമാറിയാണ് കുഞ്ഞുങ്ങൾ വിരിയാനായി അടയിരുന്നത്. ഇര തേടാൻ പോകുമ്പോഴും ഒരാൾ പോവുകയും മറ്റൊരാൾ കാവലിരിക്കുകയുമാണ് ചെയ്യുന്നത്. വിസ്ഡത്തിന്റെ കൂടെ ഇപ്പോഴുള്ളത് ഏഴാമത്തെ ഇണയാണ്. ഏതാണ്ട്, 31 നും 37 നും ഇടയിൽ കുട്ടികളുണ്ട് വിസ്ഡത്തിനെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Top Stories
Share it
Top