ഉവൈസി പങ്കെടുത്ത ചടങ്ങില്‍ പാകിസ്താന്‍ സിന്ദാബാദ് എന്നു വിളിച്ച് യുവതി- കസ്റ്റഡിയില്‍

യുവതിയെ അംഗീകരിക്കുന്നില്ലെന്ന് ഉവൈസി പ്രതികരിച്ചു

ഉവൈസി പങ്കെടുത്ത ചടങ്ങില്‍ പാകിസ്താന്‍ സിന്ദാബാദ് എന്നു വിളിച്ച് യുവതി- കസ്റ്റഡിയില്‍

ബംഗളൂരു: എ.ഐ.എം.എം നേതാവ് അസദുദ്ദീന്‍ ഉവൈസി പങ്കെടുത്ത ചടങ്ങില്‍ പാകിസ്താന്‍ സിന്ദാബാദ് വിളിച്ച് പെണ്‍കുട്ടി. അമൂല്യ എന്നു പേരുള്ള യുവതിയാണ് പാക് അനുകൂല മുദ്രാവാക്യം വിളിച്ചത്. സി.എ.എ വിരുദ്ധ പ്രതിഷേധ സമരത്തിനിടെ ആയിരുന്നു സംഭവം.

അസദുദ്ദീന്‍ ഉവൈസി വേദിയിലേക്ക് വരുന്ന വേളയിലാണ് യുവതി മുദ്രാവാക്യം വിളിച്ചത്. ഇതു കേട്ട ഉവൈസി തിരിച്ചു വരികയും മൈക്ക് തിരികെ വാങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. സംഘാടകര്‍ മൈക്ക് പിടിച്ചു വാങ്ങാന്‍ ശ്രമിച്ചെങ്കിലും യുവതി വിട്ടു കൊടുക്കാന്‍ തയ്യാറായില്ല. പിന്നീട് അവര്‍ ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്നും മൈക്കിലൂടെ വിളിച്ചു.

സംഘാടകരും പൊലീസും പണിപ്പെട്ടാണ് യുവതിയെ സ്റ്റേജില്‍ നിന്ന് താഴെ ഇറക്കിക്കൊണ്ടു പോയത്. യുവതിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു.

യുവതിയെ അംഗീകരിക്കുന്നില്ലെന്ന് ഉവൈസി പ്രതികരിച്ചു. തനിക്കോ പാര്‍ട്ടിക്കോ അവരുമായി യാതൊരു ബന്ധവുമില്ല. സംഘാടകര്‍ അവരെ പരിപാടിക്ക് ക്ഷണിച്ചുമില്ല. ഇത് ഞാന്‍ അറിഞ്ഞിരുന്നെങ്കില്‍ ഇവിടെ വരുമായിരുന്നില്ല. ഞങ്ങള്‍ ഇന്ത്യയ്ക്കാരാണ്. ശത്രുരാജ്യമായ പാകിസ്താനെ പിന്തുണയ്ക്കില്ല. ഇന്ത്യയെ രക്ഷിക്കാനാണ് ഞങ്ങളുടെ എല്ലാ ശ്രമവും- ഉവൈസി വ്യക്തമാക്കി.

Next Story
Read More >>