ഒരു മിനിറ്റില്‍ വിറ്റത് 525 ഉത്പന്നങ്ങള്‍; ദീപാവലി വില്‍പ്പനയില്‍ കുതിച്ചു കയറി ഷവോമി

ദീപാവലിക്ക് വന്‍ ഓഫറുകളാണ് കമ്പനി വാഗ്ദാനം ചെയ്തത്.

ഒരു മിനിറ്റില്‍ വിറ്റത് 525 ഉത്പന്നങ്ങള്‍; ദീപാവലി വില്‍പ്പനയില്‍ കുതിച്ചു കയറി ഷവോമി

ന്യൂഡല്‍ഹി: ദീപാവലി ഉത്സവ സീസണില്‍ ചൈനീസ് കമ്പനിയായ ഷവോമി ഇന്ത്യയില്‍ വിറ്റത് ഒരു മിനിറ്റില്‍ 525 ഉത്പന്നങ്ങള്‍. ഏഴു ദിവസത്തിനിടെ 53 ലക്ഷം ഷവോമി ഉല്‍പ്പന്നങ്ങളാണ് വിറ്റഴിക്കപ്പെട്ടത്. ഇതില്‍ 38 ലക്ഷവും സ്മാര്‍ട് ഫോണുകളാണ്. സ്മാര്‍ട് ഫോണുകള്‍ക്ക് പുറമേ, സ്മാര്‍ട് ടിവി മറ്റു ഉല്‍പ്പന്നങ്ങള്‍ എന്നിവയും വിറ്റഴിക്കപ്പെട്ടു.

രാജ്യത്തെ രണ്ട് പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്റ്റോറുകളായ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവ വഴി മാത്രമാണ് ഇത്രയും ഉത്പന്നങ്ങള്‍ കമ്പനി വിറ്റത്. കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന് അമ്പത് ശതമാനം വളര്‍ച്ചയാണ് വില്‍പ്പനയില്‍ ഉണ്ടായത് എന്ന് ഷവോമി ട്വീറ്റ് ചെയ്തു.

ദീപാവലി സീസണില്‍ രണ്ടര ലക്ഷം എംഐ ടിവികള്‍ വിറ്റഴിച്ചതായി നേരത്തെ കമ്പനി വ്യക്തമാക്കിയിരുന്നു. എംഐ എല്‍.ഇ.ഡി ടിവി 4എ, എം.ഐ ടിവി 4സി എന്നിവയ്ക്കാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്.

ദീപാവലിക്ക് വന്‍ ഓഫറുകളാണ് കമ്പനി വാഗ്ദാനം ചെയ്തത്. വില്‍പ്പന വര്‍ദ്ധിച്ചതോടെ ഓഫര്‍ കാലാവധി 12ല്‍ നിന്ന് 17ലേക്ക് നീട്ടുകയുംചെയ്തു.

ജനപ്രിയ ഫോണായ റെഡ് മിക്കും എം.ഐ ടിവിക്കും വന്‍ ഡിസ്‌കൗണ്ടാണുള്ളത്. ഇതിന് പുറമേ, എസ്.ബി.ഐ ക്രഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പര്‍ച്ചേസിന് പത്ത് ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടുമുണ്ട്. ബജാജ് ഫൈനാന്‍സ് സര്‍വീസ് വഴി തവണ വ്യവസ്ഥയിലും ഓഫറുകള്‍ സ്വന്തമാക്കാം.

റെഡ്മി 7എ, റെഡ് മി നോട് 7എസ്, റെഡ്മി വൈ 3 എന്നിവയ്ക്ക് പതിനായിരത്തില്‍ താഴെയാണ് വില. റെഡ് മി 7ന് 4999 രൂപയാണ് കഴിവ്.

ജനപ്രിയ ഫോണുകളില്‍ ഒന്നായ പോകോ എഫ് 1 ഇപ്പോള്‍ ഇരുപതിനായിരത്തില്‍ താഴെ രൂപയ്ക്ക് സ്വന്തമാക്കാനാകും. നാല് വേരിയന്റുകളില്‍ ഈ സ്മാര്‍ട്‌ഫോണ്‍ ലഭ്യമാണ്. ഷവോമി റെഡ് മി കെ 20യ്ക്കും ഇരുപതിനായിരത്തില്‍ താഴെയാണ് വില.

ഉത്സവ സീസണില്‍ ഇതുവരെ 53 ലക്ഷം ഉല്‍പ്പന്നങ്ങളാണ് ഷവോമി വിറ്റഴിച്ചത്. ഇതില്‍ 38 ലക്ഷവും സ്മാര്‍ട്‌ഫോണുകളാണ്.

Next Story
Read More >>