ആകാശത്ത് ഇന്ന് സൂപ്പര്‍മൂണ്‍

ശിശിര പൗർണമി എന്നറിയപ്പെടുന്ന ഈ സൂപ്പൺ മൂണിന്റെ റെക്കോർഡ് 2026ലെ ഹേമന്ത പൗർണമി മാത്രമെ മറികടക്കുകയുള്ളു എന്ന പ്രത്യേകതയുമുണ്ട്.

ആകാശത്ത് ഇന്ന് സൂപ്പര്‍മൂണ്‍supermoon

തിരുവനന്തപുരം: സാധാരണയിലും കവിഞ്ഞ വലിപ്പത്തിലും തിളക്കത്തിലും കിഴക്കൻ ആകാശത്ത് ഇന്ന് ചന്ദ്രൻ ദൃശ്യമാകും. ശിശിര പൗർണമി എന്നറിയപ്പെടുന്ന ഈ സൂപ്പൺ മൂണിന്റെ റെക്കോർഡ് 2026ലെ ഹേമന്ത പൗർണമി മാത്രമെ മറികടക്കുകയുള്ളു എന്ന പ്രത്യേകതയുമുണ്ട്.

സാധാരണ ചന്ദ്രനെക്കാൾ വലിപ്പവും തിളക്കമുള്ള ചന്ദ്രനെയാണ് സൂപ്പൺമൂൺ എന്ന് വിശേഷിപ്പിക്കുന്നത്.ഈ വർഷത്തെ ആദ്യ മുന്ന് പൗർണമിയും സൂപ്പർമൂണുകളായിരുന്നു. ആകാശം തെളിഞ്ഞ അവസ്ഥയിലായതിനാൽ സൂപ്പർമൂണിനെ വ്യക്തമായി ദൃശ്യമാകുമെന്നാണ് വിദ​ഗ് ദ്ധർ അഭിപ്രായപ്പെടുന്നത്.

ചന്ദ്രൻ ഭൂമിയെ ചുറ്റുന്ന ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്തുവരുന്ന സമയമാണ് സൂപ്പർ മൂൺ ദൃശ്യമാകുന്നത്.

Read More >>