ബിഹാറില്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് യൂത്ത് ലീഗ് ദേശീയ സെക്രട്ടറിക്കു നേരെ ആക്രമണം

പരിക്കേറ്റ യൂത്ത് ലീഗ് നേതാവ് പട്ന സഞ്ജീവനി ആശുപത്രിയില്‍ ചികില്‍സ തേടി

ബിഹാറില്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് യൂത്ത് ലീഗ് ദേശീയ സെക്രട്ടറിക്കു നേരെ ആക്രമണം

പട്ന: ബിഹാറില്‍ മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജോയിന്റ് സെക്രട്ടറി സജ്ജാദ് ഹുസയ്ന്‍ അക്തറിനു നേരെ തീവ്രഹിന്ദുത്വരുടെ ആക്രമണം. ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടാണ് ഇദ്ദേഹത്തിനു നേരെ അതിക്രമമുണ്ടായത്.

ദുര്‍ഗാപൂജയ്ക്കു ശേഷം നടന്ന വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം. സജ്ജാദ് ഹുസയ്ന്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇതേച്ചൊല്ലിയുണ്ടായ സംസാരത്തിനിടെ ഒരുസംഘം ജയ് ശ്രീറാം, ജയ് ഭോലേ നാഥ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദിക്കുകയായിരുന്നു.

പരിക്കേറ്റ യൂത്ത് ലീഗ് നേതാവ് പട്ന സഞ്ജീവനി ആശുപത്രിയില്‍ ചികില്‍സ തേടി. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ എസ് ഗഫാറും ജനറല്‍ സെക്രട്ടറി സി കെ സുബൈറും ആവശ്യപ്പെട്ടു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കടന്നുകയറി കലാപത്തിനു ശ്രമിക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു.

Read More >>