അയാള്‍ ചുംബനത്തിന്റെ റിഹേഴ്‌സല്‍ ആവശ്യപ്പെട്ടു- കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തി നടി സറീന്‍ ഖാന്‍

തന്നെ കത്രീന കൈഫുമായി താരതമ്യപ്പെടുത്തുന്നതില്‍ അസ്വസ്ഥത തോന്നിയിരുന്നു എന്നും അവര്‍ പറഞ്ഞു

അയാള്‍ ചുംബനത്തിന്റെ റിഹേഴ്‌സല്‍ ആവശ്യപ്പെട്ടു- കാസ്റ്റിങ് കൗച്ച് വെളിപ്പെടുത്തി നടി സറീന്‍ ഖാന്‍

ന്യൂഡല്‍ഹി: സിനിമാ മേഖലയിലെ മോശം അനുഭവം തുറന്നു പറഞ്ഞ് ബോളിവുഡ് നടി സറീന്‍ഖാന്‍. സിനിമയില്‍ തുടക്കക്കാരി ആയിരുന്ന വേളയില്‍ സംവിധായന്‍ ചുംബനത്തിന്റെ റിഹേഴ്‌സല്‍ ആവശ്യപ്പെട്ടു എന്നാണ് താരം വെളിപ്പെടുത്തിയത്.

സിനിമാ പോര്‍ട്ടലായ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. ' നിങ്ങളുടെ വിലക്കുകള്‍ ഒക്കെ പോകേണ്ടതുണ്ട് എന്ന് പറഞ്ഞായിരുന്നു സംവിധായകന്റെ ആവശ്യം. എന്ത്? ചുംബന സീനിന്റെ റിഹേഴ്‌സല്‍ ചിത്രീകരിക്കുകയോ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു' - നടി ഓര്‍ത്തെടുത്തു.

ഒരു സുഹൃത്തിനേക്കാള്‍ കൂടുതല്‍ അടപ്പം കാണിച്ചാല്‍ പരമാവധി പ്രൊജക്ടുകള്‍ ലഭിക്കാന്‍ വേണ്ടതു ചെയ്യാം എന്ന് മറ്റൊരാള്‍ ഒരിക്കല്‍ പറഞ്ഞതായും താരം വെളിപ്പടുത്തി. അതിനോട് നോ പറയുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തന്നെ കത്രീന കൈഫുമായി താരതമ്യപ്പെടുത്തുന്നതില്‍ അസ്വസ്ഥത തോന്നിയിരുന്നു എന്നും അവര്‍ പറഞ്ഞു.

ഈയിടെ വയറിലെ സ്ട്രച്ച് മാര്‍ക്ക് കാണിച്ച് ഫോട്ടോക്ക് പോസ് ചെയ്താണ് സറീന്‍ ഖാന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്. ചിത്രത്തില്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ നടിക്കെതിരെ വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍ അനുഷ്‌ക ശര്‍മ്മ അടക്കമുള്ള താരങ്ങള്‍ക്ക് അവര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു.

Read More >>