സി.എൻ.എൻ ന്യൂസ് 18 മാനേജിംഗ് എഡിറ്റർ ആർ.കെ അന്തരിച്ചു

മൃതദേഹം മൂന്ന് മണിവരെ ഇന്ദിരാപുരത്തെ വസതിയിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം സ്വദേശമായ തിരുവനന്തപുരത്ത്.

സി.എൻ.എൻ ന്യൂസ് 18 മാനേജിംഗ് എഡിറ്റർ ആർ.കെ അന്തരിച്ചു

ന്യൂഡൽഹി: സി.എൻ.എൻ ന്യൂസ് 18 മാനേജിംഗ് എഡിറ്റർ രാധാകൃഷ്ണൻ നായർ (54) അന്തരിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

യു.എൻ.ഐ, സി.എൻ.ബി.സി എന്നീ മാധ്യമസ്ഥാപനങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് സി.എൻ.എൻ ന്യൂസ് 18 ​ന്റെ ഭാഗമായത്. മൃതദേഹം മൂന്ന് മണിവരെ ഇന്ദിരാപുരത്തെ വസതിയിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം സ്വദേശമായ തിരുവനന്തപുരത്ത്.

Read More >>