ബുദ്ധദേബ്‌ ഭട്ടാചാര്യ സര്‍ക്കാരില്‍ 2001 മുതൽ 2011 വരെ വ്യവസായ മന്ത്രിയായിരുന്നു.

സിപിഎം പോളിറ്റ് ബ്യൂറോ അംഗം നിരുപം സെന്‍ അന്തരിച്ചു.

Published On: 24 Dec 2018 5:02 AM GMT
സിപിഎം പോളിറ്റ് ബ്യൂറോ അംഗം നിരുപം സെന്‍ അന്തരിച്ചു.

കൊൽക്കത്ത: സിപിഎം പോളിറ്റ് ബ്യൂറോ അംഗം നിരുപം സെന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. വൃക്ക രോഗത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ അഞ്ചു മണിയോടെയാണ്‌ മരണം.

ബുദ്ധദേബ്‌ ഭട്ടാചാര്യ സര്‍ക്കാരില്‍ 2001 മുതൽ 2011 വരെ വ്യവസായ മന്ത്രിയായിരുന്നു. അദ്ദേഹത്തിൻെറ ആരോഗ്യനില മോശമായതറിഞ്ഞ്‌ കഴിഞ്ഞ ദിവസം സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരിയടക്കമുള്ള നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു. സംസ്ക്കാര ചടങ്ങുകൾ ബുധനാഴ്ച നടക്കും.

Top Stories
Share it
Top