ഐ.എസ്.ആര്‍.ഒ ചാരക്കേസ്: എസ്.കെ ശര്‍മ അന്തരിച്ചു

കെ. ​ച​ന്ദ്ര​ശേ​ഖ​റു​മാ​യു​ള്ള സു​ഹൃ​ദ്​ ബ​ന്ധ​മാ​ണ്​ എ​സ്.​കെ. ശ​ർ​മ​യെ ​ഐ.എസ്.ആര്‍.ഒ ചാരക്കേ​സി​ലേ​ക്ക്​ വ​ലി​ച്ചി​ഴ​ക്കു​ന്ന​ത്. ച​ന്ദ്ര​ശേ​ഖ​റി​നെ ബം​ഗ​ളൂ​രു​വി​ലെ ഇൗ​സ്​​റ്റ്​ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​നി​ൽ​വെ​ച്ചാ​ണ്​ ശ​ർ​മ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ത്തി​നാ​യി വ​ന്ന മാ​ലി​ക്കാ​രാ​യ മ​റി​യം റ​ഷീ​ദ​യെ​യും ഫൗ​സി​യ ഹ​സ​നെ​യും ഏ​ജ​ൻ​റ്​ ച​തി​ച്ചുവെന്നും പ്ര​യാ​സ​ത്തി​ലാ​യ അ​വ​രെ സ​ഹാ​യി​ക്കണമെന്നും പറഞ്ഞാണ്​ ചന്ദ്രശേഖർ ഇവരെ ശർമക്ക്​ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

ഐ.എസ്.ആര്‍.ഒ ചാരക്കേസ്: എസ്.കെ ശര്‍മ അന്തരിച്ചു

ബെംഗളൂരു:ഐ.എസ്.ആര്‍.ഒ ചാരക്കേസിൽ ആരോപണ വിധേയനായ സുധീർ കുമാർ ശർമ (62)അന്തരിച്ചു. അർബുദത്തെ തുടർന്ന്​ ദീർഘനാളായി ചികിത്സയിലായിരുന്നു. വ്യാഴാഴ്​ച പുലർച്ചെ ബം​ഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിവെച്ചായിരുന്നു അന്ത്യം. മൃതദേഹം രാവിലെ ഒമ്പതു മുതൽ രണ്ടു മണിവരെ ബം​ഗ​ളൂ​രു ഇ​ന്ദി​ര ന​ഗ​റി​ലെ വസതിയിൽ പൊതുദർശനത്തിന്​ വെക്കും. ഭാ​ര്യ​യും മൂ​ന്ന്​ പെ​ൺ​മ​ക്ക​ളു​മ​ട​ങ്ങു​ന്നതാണ്​ കുടുംബം.

ന​മ്പി നാ​രാ​യ​ണ​​​​െൻറ പോ​രാ​ട്ടം സു​പ്രീം​കോ​ട​തി​യി​ൽ വി​ജ​യം ക​ണ്ട​തോ​ടെ, 20 വ​ർ​ഷം നീ​ണ്ട ത​​​​െൻറ നി​യ​മ​പോ​രാ​ട്ട​ത്തി​ന്​ ഫ​ലം കാ​ണു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യിരുന്നു അദ്ദേഹം. ബം​ഗ​ളൂ​രു​വി​ലെ തൊ​ഴി​ലാ​ളി ക​രാ​റു​കാ​ര​നാ​യ ഇ​ദ്ദേ​ഹം കേ​സി​ൽ​പെ​ട്ട​തോ​ടെ സാ​മ്പ​ത്തി​ക​മാ​യും മാനസികമായും തകർന്നിരുന്നു.

കെ. ​ച​ന്ദ്ര​ശേ​ഖ​റു​മാ​യു​ള്ള സു​ഹൃ​ദ്​ ബ​ന്ധ​മാ​ണ്​ എ​സ്.​കെ. ശ​ർ​മ​യെ ​ഐ.എസ്.ആര്‍.ഒ ചാരക്കേ​സി​ലേ​ക്ക്​ വ​ലി​ച്ചി​ഴ​ക്കു​ന്ന​ത്. ച​ന്ദ്ര​ശേ​ഖ​റി​നെ ബം​ഗ​ളൂ​രു​വി​ലെ ഇൗ​സ്​​റ്റ്​ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​നി​ൽ​വെ​ച്ചാ​ണ്​ ശ​ർ​മ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ത്തി​നാ​യി വ​ന്ന മാ​ലി​ക്കാ​രാ​യ മ​റി​യം റ​ഷീ​ദ​യെ​യും ഫൗ​സി​യ ഹ​സ​നെ​യും ഏ​ജ​ൻ​റ്​ ച​തി​ച്ചുവെന്നും പ്ര​യാ​സ​ത്തി​ലാ​യ അ​വ​രെ സ​ഹാ​യി​ക്കണമെന്നും പറഞ്ഞാണ്​ ചന്ദ്രശേഖർ ഇവരെ ശർമക്ക്​ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

ചാ​ര​ക്കേ​സി​ൽ പ്ര​തി ചേ​ർ​ക്ക​പ്പെ​ട്ട​വ​ർ​ക്ക്​ 1998ൽ ​സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ച ഒ​രു ല​ക്ഷം രൂ​പ ശ​ർ​മ​ക്കും കേ​ര​ള സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ത​നി​ക്കു​ണ്ടാ​യ മാ​ന​ഹാ​നി​ക്ക്​ ന​ഷ്​​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട്​ ബം​ഗ​ളൂ​രു സി​വി​ൽ കോ​ട​തി​യി​ൽ 55 ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട്​ കേ​ര​ള സ​ർ​ക്കാ​ർ, പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രാ​യി​രു​ന്ന സി​ബി മാ​ത്യൂ​സ്, ബാ​ബു​രാ​ജ്, കെ.​കെ. ജോ​ഷ്വ, എ​സ്. വി​ജ​യ​ൻ, സെ​ൻ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ​ക്കും ചി​ല മാ​ധ്യ​മ​ങ്ങ​ൾ​ക്കു​മെ​തി​രെ ന​ൽ​കി​യ കേ​സ്​ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. അതിനിടെയാണ്​ അസുഖം മൂർഛിച്ച്​ മരണത്തിന്​ കീഴടങ്ങിയത്​.

Read More >>