മംഗളം മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍ വി. ജോര്‍ജ് മാത്യു അന്തരിച്ചു

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു

മംഗളം മുന്‍ അസിസ്റ്റന്റ് എഡിറ്റര്‍ വി. ജോര്‍ജ് മാത്യു അന്തരിച്ചു

തിരുവല്ല: മംഗളം ദിനപത്രം മുന്‍ അസിസ്റ്റന്റ് എഡിറ്ററും റേഡിയോ മാക്ഫാസ്റ്റ് സ്റ്റേഷന്‍ ഡയറക്ടറുമായ മല്ലപ്പളളി തുരുത്തിക്കാട് ഇല്ലത്ത് വി. ജോര്‍ജ് മാത്യു (59) അന്തരിച്ചു. സംസ്‌കാരം പിന്നീട്. മംഗളം ദിനപത്രം ആരംഭിക്കുമ്പോള്‍ പത്രപ്രവര്‍ത്തനം ആരംഭിച്ച ജോര്‍ജ് മാത്യു പിന്നീട് തിരുവല്ല, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, എറണാകുളം എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ടറായി ജോലി നോക്കി.

10 വര്‍ഷം മുന്‍പ് മംഗളത്തില്‍ നിന്ന് സ്വയം വിരമിച്ച ശേഷം റേഡിയോ മാക്ഫാസ്റ്റിന്റെ ചുമതല വഹിച്ചു പോരുകയായിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: ആന്‍സി. രണ്ടു മക്കളുണ്ട്.

Read More >>