ബഹുഭാഷാ പണ്ഡിതൻ റഹ്​മാൻ മുന്നൂർ അന്തരിച്ചു

അറബി, ഇംഗ്ലീഷ്, ഉർദു ഭാഷകളിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനംചെയ്യാൻ കഴിയുന്ന മലയാളത്തിലെ ചുരുക്കം ചില വിവർത്തകരിൽ ഒരാളായിരുന്നു അദ്ദേഹം. കോഴിക്കോട്​ ചാത്തമംഗലം മുന്നൂരിൽ പാറക്കാൻ​തൊടി തെക്കേക്കാരൻ മുഹമ്മദി​​ന്റേയും ആമിനയുടെയും മകനായി 1956 ഡിസംബർ 22നായിരുന്നു ജനനം.

ബഹുഭാഷാ പണ്ഡിതൻ റഹ്​മാൻ മുന്നൂർ അന്തരിച്ചു

കോഴിക്കോട്​: ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനും ഇസ്​ലാമിക്​ പബ്ലിഷിങ്​ ഹൗസ്​(​ഐ.പി.എച്ച്​) മുൻ എഡിറ്ററുമായിരുന്ന റഹ്​മാൻ മുന്നൂർ എന്ന പി.ടി. അബദുറഹ്​മാൻ (61) അന്തരിച്ചു. അറബി, ഇംഗ്ലീഷ്, ഉർദു ഭാഷകളിൽനിന്ന് മലയാളത്തിലേക്ക് വിവർത്തനംചെയ്യാൻ കഴിയുന്ന മലയാളത്തിലെ ചുരുക്കം ചില വിവർത്തകരിൽ ഒരാളായിരുന്നു അദ്ദേഹം. കോഴിക്കോട്​ ചാത്തമംഗലം മുന്നൂരിൽ പാറക്കാൻ​തൊടി തെക്കേക്കാരൻ മുഹമ്മദി​​ന്റേയും ആമിനയുടെയും മകനായി 1956 ഡിസംബർ 22നായിരുന്നു ജനനം.

ശാന്തപുരം ഇസ്​ലാമിയ കോളജിൽനിന്ന്​ ബിരുദവും കാലിക്കറ്റ്​ സർവകലാശാലയിൽനിന്ന്​ അറബി സാഹിത്യത്തിൽ എം.എയും കരസ്​ഥമാക്കി. മലയാളത്തിലെ പ്രമുഖ പുസ്​തക പ്രസാധകരായ ​ഐ.പി.എച്ച്​ എഡിറ്ററായി 2017ൽ വിരമിച്ച അദ്ദേഹം നേര​ത്തേ ആരാമം ചീഫ്​ എഡിറ്റർ, പ്രബോധനം വാരിക സബ്​​ എഡിറ്റർ, ബോധനം ത്രൈമാസിക എഡിറ്റർ ഇസ്​ലാമിക വിജ്​ഞാന കോശം അസോ.എഡിറ്റർ, എന്നീ സ്​ഥാനങ്ങൾ വഹിച്ചിരുന്നു. ഇടക്കാലത്ത് സൗത്ത് വിഷൻ, ധർമധാര തുടങ്ങിയ ദൃശ്യ മാധ്യമങ്ങളുടെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു.

പ്രധാന കൃതികൾ: സർവത്ത് സൗലത്തി​​െൻറ ഇസ്​ലാമിക ചരിത്ര സംഗ്രഹം (നാല് വാല്യം), അബ്​ദുൽ ഹഖ് അൻസാരിയുടെ സൂഫിസവും ശരീഅത്തും, വിശ്വാസിയുടെ ജീവിതലക്ഷ്യം, അമീൻ അഹ്സൻ ഇസ്​ലാഹിയുടെ ആത്മസംസ്കരണം, മൗലാനാ മൗദൂദിയുടെ സുന്നത്തി​​െൻറ പ്രാമാണികത, വ്രതാനുഷ്​ഠാനം, താരീഖ് സുവൈദാ​​െൻറ ഫലസ്തീൻ സമ്പൂർണ ചരിത്രം, അബ്​ദുല്ല അടിയാറി​​െൻറ ഞാൻ സ്നേഹിക്കുന്ന ഇസ്​ലാം, സദ്റുദ്ദീൻ ഇസ്​ലാഹിയുടെ നിഫാഖ് അഥവാ കാപട്യം (വിവർത്തനങ്ങൾ). സൂഫിക്കഥകൾ, സഅദി പറഞ്ഞ കഥകൾ, മുഹമ്മദലി ക്ലേ, മർയം ജമീല, കുട്ടികളുടെ മൗദൂദി തുടങ്ങിയവ സ്വന്തം കൃതികളാണ്​. സയ്യിദ് അബുൽ ഹസൻ അലി നദ്​വിയുടെ മാസ്​റ്റർ പീസായ 'മാദാ ഖസിറൽ ആലം ബി ഇൻഹിത്വാത്വി ൽ മുസ് ലിമീൻ'​​െൻറ വിവർത്തനമായ മുസ്​ലിംകളുടെ അധഃപതനവും ലോകത്തി​​െൻറ നഷ്​ടവും എന്ന കൃതിക്ക്​ അറബിയിൽനിന്നുള്ള മലയാള വിവർത്തന കൃതിക്കുള്ള പ്രഥമ സി.കെ. മുഹമ്മദ് അവാർഡ് റഹ്​മാൻ മുന്നൂരിന് ലഭിച്ചു.

ഭാര്യ: പി.കെ. ഹഫ്​സ. മക്കൾ: കാമിൽ നസീഫ്(ദോഹ)​, നശീദ(ക്ലിനിക്കൽ സൈക്കോളജിസ്​റ്റ്​)​, ആദിൽ നസീഹ്( യു.എ.ഇ), നസീബ്​ നസീം, സബാഹ്​. മരുമക്കൾ: റംഷി, ഹസീബ്​ ചേളന്നൂർ, ജസ്​ന. സ​ഹോദരങ്ങൾ: പരേതരായ പി.ടി. അബ്​ദുല്ല മൗലവി, മമ്മദ്​കുട്ടി, പാത്തുമ്മ, ഖദീജ.

Story by
Read More >>