സൂപ്പർ ഹീറോകളുടെ സ്രഷ്ടാവ് സ്റ്റാൻ ലീ അന്തരിച്ചു

ജാക്ക് കേർബി, സ്റ്റീവ് ഡിറ്റ്കോ തുടങ്ങിയ ആർട്ടിസ്റ്റുകളുമായി ചേർന്നാണ് സ്റ്റാൻ ലീ സൂപ്പർഹീറോകളെ മാർവൽ കോമിക്സുകളിലൂടെ രംഗത്തിറക്കിയത്. ബ്ലാക്ക് പാന്തർ, എക്സ് മെൻ, ഫന്റാസ്റ്റിക് ഫോർ തുടങ്ങി ഇദ്ദേഹത്തിൻെറ കഥാപാത്രങ്ങളേറെയുണ്ട്.

സൂപ്പർ ഹീറോകളുടെ സ്രഷ്ടാവ് സ്റ്റാൻ ലീ അന്തരിച്ചു

ലൊസാഞ്ചലസ്: സൂപ്പർഹീറോകളുടെ സ്രഷ്ടാവും അമേരിക്കൻ കോമിക് ബുക്ക് കഥാകാരനുമായ സ്റ്റാൻ ലീ അന്തരിച്ചു. 95 വയസ്സായിരുന്നു. സ്‌പെഡര്‍മാന്‍, അയണ്‍മാന്‍, ഹാള്‍ക്ക്, തോര്‍, ഡോക്ടര്‍, സ്‌ട്രേഞ്ച് തുടങ്ങിയ ഹീറോകളെല്ലാം സ്റ്റാന്‍ലിയുടെ സൃഷ്ടികള്‍ ആണ്. ഈ സൂപ്പര്‍ ഹീറോകളെല്ലാം മാര്‍വല്‍ കോമിക്‌സിലൂടെ ആയിരുന്നു ഇദ്ദേഹം അവതരിപ്പിച്ചത്.

ജാക്ക് കേർബി, സ്റ്റീവ് ഡിറ്റ്കോ തുടങ്ങിയ ആർട്ടിസ്റ്റുകളുമായി ചേർന്നാണ് സ്റ്റാൻ ലീ സൂപ്പർഹീറോകളെ മാർവൽ കോമിക്സുകളിലൂടെ രംഗത്തിറക്കിയത്. ബ്ലാക്ക് പാന്തർ, എക്സ് മെൻ, ഫന്റാസ്റ്റിക് ഫോർ തുടങ്ങി ഇദ്ദേഹത്തിൻെറ കഥാപാത്രങ്ങളേറെയുണ്ട്. മാർവൽ സൂപ്പർഹീറോകളെ ആധാരമാക്കിയെടുത്ത സിനിമകൾ വൻഹിറ്റുകളായി. ഇവയിൽ മിക്കതിലും മുഖം കാണിച്ചിട്ടുള്ള ലീ 'അവഞ്ചേഴ്സ് ഇൻഫിനിറ്റി വാറി'ൽ ഒരു ബസ് ഡ്രൈവറായെത്തി.

1922 ല്‍ ജനിച്ച ഇദ്ദേഹം റുമാനിയയില്‍ നിന്ന് യു.എസിലേക്ക് കുടിയേറിയ ജൂതകുടുംബത്തിലെ അംഗമാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് യു.എസ് സേനയിലെ സിഗ്നല്‍ വിഭാഗത്തില്‍ ജോലിക്ക് ചേര്‍ന്ന ഇദ്ദേഹം പിന്നീട് പരിശീലന ചിത്രങ്ങള്‍ തയ്യാറാക്കുന്ന വിഭാഗത്തിലേക്ക് മാറുകയായിരുന്നു. യുദ്ധാനന്തരം പല സ്ഥാപനങ്ങളിലും ജോലി നോക്കിയ ശേഷം മാർവൽ കോമിക്സിൽ എത്തുകയായിരുന്നു. പരേതയായ നടി ജോൻ ലീയാണു ഭാര്യ.

Read More >>