നെല്ലിനു കീടനാശിനി തളിച്ച രണ്ട് കർഷകത്തൊഴിലാളികൾ മരിച്ചു

കഴുപ്പിൽ കോളനിയിൽ സനിൽകുമാർ(42), മാങ്കളത്തിൽ മത്തായി ഈശോ(68) എന്നിവരാണ് മരിച്ചത്. മൂന്നുപേർ ചികിത്സയിലാണ്. ഇന്നലെ രാത്രിയാണ് കർഷകർ തിരുവല്ല വേങ്ങലിൽ പാടത്ത് കീടനാശിനി അടിച്ചത്.

നെല്ലിനു കീടനാശിനി തളിച്ച രണ്ട്   കർഷകത്തൊഴിലാളികൾ മരിച്ചു

തിരുവല്ല: പെരിങ്ങര ആലംതുരുത്തി പാടശേഖരത്ത് നെല്ലിനു കീടനാശിനി തളിച്ച രണ്ടു കർഷകത്തൊഴിലാളികൾ അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ മരിച്ചു.

കഴുപ്പിൽ കോളനിയിൽ സനിൽകുമാർ(42), മാങ്കളത്തിൽ മത്തായി ഈശോ(68) എന്നിവരാണ് മരിച്ചത്. മൂന്നുപേർ ചികിത്സയിലാണ്. ഇന്നലെ രാത്രിയാണ് കർഷകർ തിരുവല്ല വേങ്ങലിൽ പാടത്ത് കീടനാശിനി അടിച്ചത്.

ദേഹാസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൃഷി വകുപ്പ്‌ അംഗീകരിച്ചു നൽകിയ കീടനാശിനിയാണോ ഇവർ ഉപയോഗിച്ചതെന്ന് വ്യക്തമല്ല.

Read More >>