'നിലവിലെ നിയമങ്ങള്‍ എങ്കിലും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തൂ'; സര്‍ക്കാറിനോട് മാധവ് ഘാട്കില്‍

പ്രളയത്തിന് കാരണം പശ്ചിമഘട്ടസംരക്ഷണത്തിലെ വീഴ്ചയെന്നും അദ്ദേഹം പറഞ്ഞു

നിലവിലെ നിയമങ്ങള്‍ എങ്കിലും നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തൂ; സര്‍ക്കാറിനോട് മാധവ് ഘാട്കില്‍


തിരുവനന്തപുരം: പ്രകൃതിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഒന്നും കര്‍ക്കശമായി നടപ്പാക്കത്തതാണ് പ്രളയം പോലുള്ള ദുരന്തങ്ങള്‍ നടക്കുന്നതിന്റെ കാരണമെന്നും നിലവിലെ നിയമങ്ങളെങ്കിലും നടപ്പാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും മാധവ് ഘാട്കില്‍. കേരളത്തിലെ പ്രളയത്തില്‍ മാധവ് ഘാട്്കില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു. തുടര്‍ച്ചയായി സംഭവിച്ച മഹാപ്രളയത്തിന് കാരണം പശ്ചിമഘട്ട സംരക്ഷണത്തിലെ വീഴ്ചയാണ്. പരിസ്ഥിലോല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതില്‍ മാരകമായ തെറ്റുപറ്റി.

നിയമങ്ങള്‍ നടപ്പിലാക്കാതെ സാധൂകരിക്കുകയാണ്. വലിയ വലിയ ക്വാറികള്‍ക്ക് പോലും പരിസ്ഥിതലോല പ്രദേശങ്ങളില്‍ നിര്‍ബാധം ലൈസന്‍സ് നല്‍കി. ഇവയെല്ലാം തെറ്റുകളാണ്. തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2018 ല്‍ നടനന് പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നും ഡാമുകളുടെ തെറ്റായ നടത്തിപ്പാണ് പ്രളയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പശ്ചിമഘട്ട സംരക്ഷണവുമായി രൂപീകരിച്ച ഘാട്കില്‍ കമ്മീഷന്റെ ചെയര്‍മാനായിരുന്നു മാധവ് ഘാട്കില്‍. 2013 ല്‍ പുറത്ത് വന്ന ഘാട്കില്‍ റിപോര്‍ട്ട് പ്രകാരം പശ്ചമിഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നുവെന്നും ഇനിയും നടപടിയെടുത്തില്ലെങ്കില്‍ നാവോ അഞ്ചോ വര്‍ഷം കൊണ്ട് കേരളത്തില്‍ വന്‍ ദുരന്തങ്ങളുണ്ടാകുമെന്നും മാധവ് ഘാട്കില്‍ പറഞ്ഞിരുന്നു.

Read More >>