ശരീരത്തില്‍ വിഷബോംബ്‌ സൂക്ഷിക്കുന്ന ചാവേര്‍ ഉറുമ്പുകള്‍!

മലേഷ്യയിലെ ബോർണിയോ വനത്തിലെ ഉറുമ്പുകൾക്കാണ് ഈ കഴിവുകളുള്ളത്.

ശരീരത്തില്‍ വിഷബോംബ്‌  സൂക്ഷിക്കുന്ന ചാവേര്‍ ഉറുമ്പുകള്‍!

ക്വാലാലംപൂർ: ശത്രുക്കളെ വകവരുത്താനും സ്വയംപ്രതിരോധം തീർക്കാനുമൊക്കെ മനുഷ്യൻ ഉൾപ്പെടെയുള്ള ജീവിവർഗം വ്യത്യസ്തമായ മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. എന്നാൽ, ശരീരം മുഴുവൻ വിഷംനിറച്ച് കാത്തിരുന്ന് ശത്രുക്കൾ സമീപത്തെത്തുമ്പോൾ സ്വയംപൊട്ടിത്തെറിക്കുന്ന ചാവേറുകളായ ജീവികളുണ്ട്. മലേഷ്യയിലെ ബോർണിയോ വനത്തിലെ ഉറുമ്പുകൾക്കാണ് ഈ കഴിവുകളുള്ളത്.

കൊളോബോപ്‌സിസ് എക്‌സ്‌പ്ലോഡൻസ് (Colobopsis explodens) എന്നാണ് ശാസ്ത്രലോകം ഇവയെ വിളിക്കുന്നത്. കാഴ്ചയിൽ സാധാരണ ഉറുമ്പുകളുടെ അത്രതന്നെ വലിപ്പമുള്ള ഇവയ്ക്ക് ചുവന്ന നിറമാണ്. മരങ്ങളിലാണ് ഏറെയും കാണപ്പെടുന്നത്. ശത്രുക്കൾ ആക്രമിക്കാൻ എത്തിയാൽ ശരീരപേശികൾ സ്വയം സങ്കോചിപ്പിച്ച് വിഷദ്രാവകം ഉൽപാദിപ്പിക്കാൻ ഇവയ്ക്ക് സാധിക്കും. സ്വയം പൊട്ടിത്തെറിക്കുന്നതോടെ ഈ വിഷദ്രാവകം ഏറ്റ ശത്രുക്കൾ മരണപ്പെടുകയോ പിന്തിരിയുകയോ ചെയ്യും. എന്നാൽ ഇതല്ല വിശേഷം, ഈ വർഗത്തിൽപ്പെട്ട എല്ലാ ഉറുമ്പുകൾക്കും സ്വയം പൊട്ടിത്തെറിക്കാൻ കഴിയില്ല. ഉറുമ്പ് കോളനിയിൽ നിന്നും പ്രത്യേകം നിയോഗിക്കപ്പെട്ട പടയാളികൾ മാത്രമാണ് ഇത്തരത്തിൽ ജീവൻ കളഞ്ഞ് മറ്റുള്ളവരെ സംരക്ഷിക്കുന്നത്. സൂ കീസ് എന്ന ജേർണലിലാണ് കൊളോബോപ്‌സിസ് എക്‌സ്‌പ്ലോഡൻസിനെപ്പറ്റിയുള്ള പഠനവിവരങ്ങളുള്ളത്. വിയന്നയിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷരാണ് ഇവയെക്കുറിച്ചുള്ള പഠനത്തിന് പിന്നിൽ.

Read More >>