ഇന്ത്യ കാത്തിരിക്കുന്നു ഐ.എസ്.ആര്‍.ഒയുടെ ശാസ്ത്ര ചാനല്‍ ഉടന്‍

ഐ.എസ്.ആര്‍.ഒ ടിവി എന്ന് പേരിട്ടിരിക്കുന്ന ചാനലില്‍ സ്പേസ് ഏജന്‍സി മിഷനെപ്പറ്റിയുള്ള പരിപാടികളും സയന്‍സ് പരിപാടികളുമൊക്കെയാണ് ഉള്‍പ്പെടുത്തുക. ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലും ഒരു പോലെ ലഭ്യമാക്കാനാണ് തീരുമാനം. ഇന്ത്യന്‍ സ്പേസ് മിഷനുകള്‍ എന്തൊക്കെയാണെന്നും അവയുടെ ആപ്ലിക്കേഷനുകളെ കുറിച്ചുമുള്ള അറിവുകളും സാധാരണ ജനങ്ങളിലേക്കെത്തിക്കുക ലക്ഷ്യമാണ്.

ഇന്ത്യ കാത്തിരിക്കുന്നു ഐ.എസ്.ആര്‍.ഒയുടെ ശാസ്ത്ര ചാനല്‍ ഉടന്‍

ശാസ്ത്ര വിഷയങ്ങള്‍ക്കു മാത്രമായി ഒരു ചാനല്‍ വരുന്നു. ഇന്ത്യയിലെ വിദ്യാര്‍ത്ഥികളും ഗവേഷകരുമെല്ലാം ഈ ചാനലിനു കാത്തിരിക്കുകയാണ്. പ്രാദേശികഭാഷകളില്‍ ലഭ്യമാകുന്ന സ്പേസ് സയന്‍സ് ചാനല്‍ ആരംഭിക്കാന്‍ പദ്ധതിയുമായി ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ) ആണ് രംഗത്തെത്തിയത്. ശാസ്ത്ര നേട്ടങ്ങള്‍ രാജ്യത്തെ ജനങ്ങളിലേക്കെത്തിക്കുകയാണ് ചാനലിന്റെ ലക്ഷ്യം. ഇന്ത്യയുടെ എല്ലാ ഗ്രാമീണ പ്രദേശങ്ങളിലുമെത്തുന്ന തരത്തില്‍ ടെലിവിഷന്‍ ചാനല്‍ ഉടന്‍ ആരംഭിക്കുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍ ആണ് വ്യക്തമാക്കിയത്. ഇന്ത്യന്‍ സ്പേസ് പ്രോഗ്രാമിന്റെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായിയുടെ 99-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പ്രതിമ അനാച്ഛാദന ചടങ്ങില്‍ സ്പേസ് ഏജന്‍സി ഹെഡ്ക്വാര്‍ട്ടേഴ്സില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ചാനലിനെ കുറിച്ചുള്ള കാര്യങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയത്.

ഐ.എസ്.ആര്‍.ഒ ടിവി എന്ന് പേരിട്ടിരിക്കുന്ന ചാനലില്‍ സ്പേസ് ഏജന്‍സി മിഷനെപ്പറ്റിയുള്ള പരിപാടികളും സയന്‍സ് പരിപാടികളുമൊക്കെയാണ് ഉള്‍പ്പെടുത്തുക. ഇംഗ്ലീഷിലും പ്രാദേശിക ഭാഷകളിലും ഒരു പോലെ ലഭ്യമാക്കാനാണ് തീരുമാനം. ഇന്ത്യന്‍ സ്പേസ് മിഷനുകള്‍ എന്തൊക്കെയാണെന്നും അവയുടെ ആപ്ലിക്കേഷനുകളെ കുറിച്ചുമുള്ള അറിവുകളും സാധാരണ ജനങ്ങളിലേക്കെത്തിക്കുക ലക്ഷ്യമാണ്. ഇന്ത്യയിലെ കുട്ടികളിലും യുവാക്കളിലും ശാസ്ത്രീയ അവബോധം വളര്‍ത്തുകയാണ് പ്രധാന ഉദ്ദേശ്യം. കുട്ടികള്‍ക്ക് ശാസ്ത്രത്തെപറ്റി അറിയാനായി ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥര്‍ 25-30 ദിവസങ്ങള്‍ അവരെ പരിശീലിപ്പിക്കുകയും ഐ.എസ്.ആര്‍.ഒ ലാബും ലോഞ്ചിങ് സൗകര്യങ്ങളും സന്ദര്‍ശിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്നു. 8 മുതല്‍ 10 വരെ ക്ലാസിലുള്ള കുട്ടികള്‍ക്കായി സ്പേസ് ഏജന്‍സിയില്‍ ഒരു മാസത്തെ പരിശീലന ക്ലാസാണ് നല്‍കുന്നത്.

പരിശീലന പരിപാടിയുടെ അവസാനം കുട്ടികള്‍ക്ക് സ്വന്തമായി ചെറിയ സാറ്റലൈറ്റുകള്‍ ഉണ്ടാക്കാനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം ചാനലിലൂടെ ജനങ്ങളെ അറിയിക്കാനാവും. താല്‍പര്യമുള്ളവര്‍ക്കെല്ലാം ശ്രീഹരിക്കോട്ടയിലെ സ്പേസ് സെന്റര്‍ സന്ദര്‍ശിക്കാനുള്ള അവസരമൊരുക്കും. ചാനല്‍ വരുന്നതോടെ ജനങ്ങളുമായി ബന്ധം വര്‍ദ്ധിപ്പിക്കാനും ഐ.എസ്.ആര്‍.ഒയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനപിന്തുണ ഉറപ്പാക്കാനും കഴിയമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Read More >>